"പ്രപഞ്ചത്തിന്റെ ചരിത്രത്തില് നിങ്ങളെപ്പോലെ ഒരാള് ഉണ്ടായിട്ടില്ല. വരുന്ന അനന്തമായ കാലത്തിലും നിങ്ങളെപ്പോലെ ഒരാള് ഉണ്ടാവുകയില്ല. നിങ്ങള് മൗലികമാണ്. നിങ്ങള് അപൂര്വ്വമാണ്, നിങ്ങള് അനന്യമാണ്. നിങ്ങളുടെ അനന്യത ആഘോഷിക്കൂ.." – ശ്രീ ശ്രീ രവിശങ്കർ
നിങ്ങളുടെ ആകര്ഷകമായ സാന്നിധ്യത്തെ വീണ്ടും കണ്ടെത്തൂ
ഒരു കുട്ടി മുറിയിലേക്കു കടന്നുവരുന്പോള്, ആ കുട്ടിയുടെ സാന്നിദ്ധ്യം മാത്രം മതി, എല്ലാവരെയും ആകര്ഷിക്കാന് എന്ന കാര്യം നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ.. അതിനുവേണ്ടി ആ കുട്ടിക്ക് ഒരു ശ്രമവും ആവശ്യമില്ല. അത് സ്വാഭാവികമായും സംഭവിക്കുന്നുവെന്നേയുള്ളൂ. എന്നാല് നമ്മള് വളര്ന്നു തുടങ്ങുന്പോള് ജീവിതത്തിലെ ശ്രേഷ്ഠമായ ഈ ഘടകത്തെ നമ്മള് ശ്രദ്ധിക്കാതെയാകുന്നു. നിരവധി ഭൂതകാലമുദ്രണങ്ങള് നമ്മുടെ സാന്നിദ്ധ്യത്തെ ദുര്ബലമാക്കി, മനസ്സില് കെട്ടിക്കിടക്കുന്നു.
എങ്ങനെയാണ് ശിശുസഹജമായ നവീനതയും സൗഹൃദവും സ്വാഭാവികതയും നമ്മള് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക..?! സുദര്‍ശന ക്രിയപോലെയുള്ള ലളിതവും എന്നാല് ശക്തവുമായ ശ്വസനപ്രക്രിയകളിലൂടെ ഇത് സാദ്ധ്യമാണ്. നിലനില്പ്പിന്റെ വിവിധ തലങ്ങളെ ശുദ്ധീകരിക്കാന് ഈ പ്രക്രിയകള് സഹായിക്കുന്നു. പിരിമുറുക്കത്തില് നിന്നും ഭൂതകാലങ്ങളില് നിന്നും നമ്മളെ മുക്തമാക്കി, ശരീരം മുതല് നിലനില്പ്പിന്റെ വ്യത്യസ്ത തലങ്ങളെ വരെ ശുദ്ധീകരിച്ച്, നമ്മുടെ ചാരുതയും സാന്നിദ്ധ്യവും ഈ പ്രക്രിയകള് നമ്മളിലേക്ക് തിരിച്ചുകൊണ്ടുവരുന്നു.
നിങ്ങള്ക്ക് എത്രവേഗം വിജയിക്കണം?
എല്ലാവര്ക്കും ജീവിതവിജയം നേടണമെന്നുണ്ട്. എന്നാല്, വലിയൊരു ബാങ്ക് ബാലന്സ് ഉണ്ടാകുന്നതും ആഡംബര ജീവിതം നയിക്കുന്നതുമാണോ വിജയം? ഒരാള്ക്ക് വലിയ ബാങ്ക് ബാലന്സ് ഉണ്ടായേക്കാം; എന്നാല് ശരീരത്തിന് രോഗം വന്നാല് തനിക്കുള്ളത് അനുഭവിക്കാന് അയാള്ക്ക് സാധിക്കുകയില്ല. പലപ്പോഴും ആളുകള് സ്വത്തുണ്ടാക്കാന് തങ്ങളുടെ ആരോഗ്യത്തിന്റെ പകുതി ചെലവാക്കുകയും, ആരോഗ്യം തിരിച്ചുകിട്ടാന് സ്വത്തിന്റെ പകുതി ചെലവാക്കുകയും ചെയ്യുന്നു. ഇതാണോ ശരിയായ ജീവിതവിജയം?
നിങ്ങളുടെ പ്രശ്നങ്ങള്, പ്രശ്നങ്ങളല്ലാതെയാകുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. അവയെ പുഞ്ചിരിയോടെ നേരിടുന്നതിന് തയ്യാറാകാനും അവയെ അവസരങ്ങളാക്കി മാറ്റാനുമുള്ള ശക്തി നിങ്ങള്ക്ക് ലഭിക്കുന്നു. ജീവിത വിജയം നേടിയ ഒരാളുടെ ലക്ഷണം ഇതാണെന്ന് നിങ്ങള്ക്ക് തോന്നുന്നില്ലേ? ഇതിലേക്കാണ് ആര്ട്ട് ഓഫ് ലിവിംഗ് പ്രോഗ്രാമുകൾ നിങ്ങളെ എത്തിക്കുക.
യോഗ, പ്രാണായാമം, ധ്യാനം എന്നിവയിലൂടെ, നിങ്ങള് എത്രത്തോളം നേരത്തെ നിങ്ങളെതന്നെ കണ്ടെത്തുന്നുവോ, അത്രയും വേഗം നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയത്തെ ത്വരിതപ്പെടുത്താന് സാധിക്കും.
ഇളകാത്ത ഒരു ആന്തരിക വ്യക്തിത്വം ലഭ്യമാക്കൂ
ജ്ഞാനവും, ജീവിക്കാന് സഹായിക്കുന്ന പുസ്തകങ്ങളും എല്ലായിടത്തും എളുപ്പത്തില് ലഭിക്കും. എന്നാല്, ഒരു വ്യക്തിയുടെ പ്രഭാവവും, സാന്നിദ്ധ്യവും ആ വ്യക്തി പ്രസരിപ്പിക്കുന്ന സൗഹാര്ദ്ദവും, ഊഷ്മളതയും പുസ്തകങ്ങള്ക്ക് നല്കാന് സാദ്ധ്യമല്ല. ആര്ട്ട് ഓഫ് ലിവിംഗില് പഠിപ്പിക്കുന്ന പുരാതന പ്രക്രിയകളായ പ്രാണായാമവും ധ്യാനവും ചേതനയെ ഉണര്ത്തുകയും സഹജാവബോധം, ക്രിയാത്മകത, ഉത്സാഹം, ധീഷണ എന്നിവ വളര്ത്തുകയും ചെയ്ത് ഈ പ്രഭാവം വളര്ത്തുകയും, വ്യക്തിത്വം ശക്തിപ്പെടുത്തുകയും ചെയ്യും. മാറാത്ത പുഞ്ചിരിയോടെ, നിങ്ങള്ക്ക് ജീവിതത്തില് ആവശ്യമുള്ളതു നേടാനുള്ള ആത്മവിശ്വാസവും കഴിവും ലഭിക്കും. ചുറ്റുമുള്ളവര്ക്ക് നിങ്ങളെ ഒരു പ്രചോദനമായി കാണാന് ഇത് സഹായിക്കുകയും ചെയ്യും.