ആത്മീയതയില്‍ വേരൂന്നി നിൽക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം, ഭൂമിയുടെയും പ്രകൃതിയുടെയും പ്രാധാന്യത്തെപറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ സദാ വ്യാപൃതമാണ്.
പ്രകൃതിയെ സംരക്ഷിക്കുക എന്ന പരമപൂജ്യ ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകമെന്പാടുമുള്ള ലക്ഷക്കണക്കിന് ആര്‍ട്ട് ഓഫ് ലിവിംഗ് സന്നദ്ധ സേവകര്‍ മിഷന്‍ ഗ്രീന്‍ എര്‍ത്ത് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു. മരം നട്ടു വളര്‍ത്തല്‍, ജലസ്രോതസ്സുകളുടെ സംരക്ഷണം, അവയുടെ ശുദ്ധീകരണം, ചെലവ് കുറഞ്ഞ ജൈവ കൃഷി എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്നു.
നമ്മുടെ പരിസ്ഥിതിയെയും പ്രകൃതി വിഭവങ്ങളെയും വരാനിരിക്കുന്ന തലമുറയ്‌ക്കായി സംരക്ഷിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യുവാക്കളെയും കുട്ടികളെയും ബോധവാന്മാരാക്കുക എന്നതും ഈ ദീര്‍ഘകാല പദ്ധതിയുടെ ഒരു ലക്ഷ്യമാണ്.