ലോക സമാധാനം ആന്തരിക ശാന്തിയുടെ ഫലമാണ്
അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് വ്യക്തിതലത്തിൽ ശാന്തി വളർത്തുക

വെല്ലുവിളികൾ
- തീവ്രവാദികളും ഗവൺമെൻറ് പ്രാദേശിക സമൂഹവും തമ്മിലുള്ള വിശ്വാസക്കുറവ്
- വ്യക്തികളിലുള്ള ആഴമേറിയ പിരിമുറുക്കങ്ങൾ

തന്ത്രം
ട്രോമയിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും മുക്തി നേടാൻ ഉള്ള ശില്പശാലകളും ചർച്ചകളും

സ്വാധീനം
- 7400+ ആയുധധാരികളായ കലാപകാരികൾ ആയുധം വെച്ച് കീഴടങ്ങി പൊതുസമൂഹത്തിൽ ലയിച്ചു ചേർന്നു.
- 16000+ യുദ്ധബാധിതരായ കുഞ്ഞുങ്ങൾക്ക്ട്രോമയിൽ നിന്ന് മുക്തി നേടാൻ ഉള്ള പരിശീലനം സിദ്ധിച്ചു
- യുദ്ധം കൊണ്ട് കീറിമുറിക്കപ്പെട്ട സ്ഥലങ്ങളിലെ 20000+ അതിജീവിതർക്ക് പുനരധിവാസ ഉപകരണങ്ങൾ നൽകപ്പെട്ടു
- യുദ്ധവിഭാഗങ്ങൾ തമ്മിൽ ശാന്തി സംഭാഷണം ആരംഭിച്ചു
അവലോകനം
വിവിധതരം ആശയങ്ങൾ ഉള്ള ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുക എന്ന സങ്കീർണമായ പ്രക്രിയയാണ് ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ ആവശ്യം. നിക്ഷിപ്ത താല്പര്യങ്ങൾ, അക്രമങ്ങളുടെ നീണ്ട ചരിത്രം, ആശയവിനിമയങ്ങളിൽ വിശ്വാസമില്ലായ്മ, ഉയർന്ന തരത്തിലുള്ള പിരിമുറുക്കങ്ങൾ തുടങ്ങിയവയാണ് അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ തടസ്സങ്ങളായി നിൽക്കുന്നത്.
ലോകസമാധാനത്തിനുള്ള സങ്കീർണമായ ഈ വെല്ലുവിളികൾ മറികടക്കാൻ ക്ഷമ, സ്ഥിരോൽസാഹം, മുതലായവ കൂടാതെ വ്യക്തികളിൽ ആന്തരിക ശാന്തി ഉണ്ടാക്കുക എന്നിവയാണ് ആവശ്യമായിട്ടുള്ളത് എന്ന് ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർ വിശ്വസിക്കുന്നു.</p
വ്യക്തികളിൽ സമാധാനം വളർത്തുക വഴി കുറ്റവാളികളെ മാനസാന്തരപ്പെടുത്താനും ഇരകളെ സുഖപ്പെടുത്താനും നമുക്ക് കഴിയും. വിശ്വാസക്കുറവ് പരിഹരിക്കാൻ ചർച്ചകൾക്കാവും. ഇവയെല്ലാം ഒരുമിച്ചു ഉപയോഗിച്ച് ലോകസമാധാനം ഒരു യാഥാർഥ്യമാക്കി മാറ്റാൻ നമുക്ക് സാധിക്കും.
പല സ്ഥാപിത താല്പര്യക്കാരും ഗവൺമെന്റിന്റെ പല തലങ്ങളും തമ്മിൽ,ചർച്ചകൾ വഴിയും നയപരമായ ഇടപെടലുകൾ വഴിയും സമാധാനം കൊണ്ടുവരാൻ , വ്യക്തിപരമായും സ്വയംസേവകർ വഴിയുമുള്ള പ്രയത്നത്തിലൂടെ ഗുരുദേവിന് സാധിച്ചിട്ടുണ്ട്. ശ്രദ്ധാപൂർവ്വം.
മെനഞ്ഞെടുത്ത സ്ട്രെസ് റിലീഫ്, ട്രോമാ റിലീഫ് പരിപാടികളിലൂടെ ആർട്ട് ഓഫ് ലിവിങ്ങും, ഇൻറർനാഷണൽ അസോസിയേഷൻ ഫോർ ഹ്യൂമൻ വാല്യൂസ് ഉം ചേർന്ന് ആയിരക്കണക്കിന് ആളുകൾക്ക് ആന്തരിക ശാന്തി ഉണ്ടാവാൻ സഹായിച്ചിട്ടുണ്ട്. തീവ്രവാദികൾ, ആയുധധാരികളായ കലാപകാരികൾ, വിമുക്തഭടന്മാർ, അഭയാർത്ഥി ക്യാമ്പുകളിലേക്ക് ഓടി രക്ഷപ്പെട്ടവർ, ഉൾക്കാടുകളിൽ പ്രവർത്തിക്കുന്ന ആയുധധാരികളായ ഗ്രൂപ്പുകൾ മുതലായവർ അവരിൽ ചിലരാണ്.
തീവ്രവാദികളും ആയുധധാരികളായ കലാപകാരികളും കീഴടങ്ങിയത് വഴി വളരെ കാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനും അതുവഴി സകാരാത്മകമായ വികസനങ്ങൾ കൊണ്ടുവരാനും ഞങ്ങളുടെ ഇടപെടലുകൾ സഹായിച്ചിട്ടുണ്ട്. യുദ്ധത്തെ അതിജീവിച്ചവരെ ഒരു പുതിയ ജീവിതം തുടങ്ങാൻ ഞങ്ങളുടെ ഇടപെടലുകൾ പ്രാപ്തരാക്കിയിട്ടുണ്ട്.
ഒരു മിലിറ്ററി ഔട്ട്ഫിറ്റിലെ ഡിസ്ട്രിക്ട് കമാൻഡർ ആയിരുന്നു ഞാൻ. എല്ലായ്പ്പോഴും ഞാൻ തോക്ക് ധരിച്ചിരുന്നു. ആശങ്കകളും കുറ്റബോധവും മൂലം എനിക്ക് രാത്രി ശരിയായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് ഉറക്കഗുളിക കഴിക്കേണ്ടി വന്നിരുന്നു. ആർട്ട് ഓഫ് ലിവിങ് പ്രോഗ്രാം ചെയ്തതിനുശേഷം ഞാൻ എന്താണ്…
ഒരു പഴയ കലാപകാരി
ഞങ്ങളുടെ തന്ത്രങ്ങൾ
താഴെപ്പറയുന്ന ഘടകങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ബഹുമുഖ തന്ത്രങ്ങളാണ് ഞങ്ങൾ പിന്തുടരുന്നത്:

ആന്തരികമായ ശാന്തി കൊണ്ടുവരിക
പിരിമുറുക്കങ്ങളിൽ നിന്നും ട്രോമയിൽ നിന്നും മോചനം ലഭിക്കുന്ന ശിൽപ്പശാലകളിലൂടെ

ബഹുമുഖമായ ചർച്ചകൾ
ഇതിൽ ഉൾപ്പെട്ട
പലതരം ഘടകങ്ങളും ആളുകളും തമ്മിൽ

പ്രാദേശിക സമൂഹങ്ങളെ പടുത്തുയർത്തി
പരസ്പരം മുറിവുകൾ ഉണക്കാൻ സഹായിക്കുക

അത്യാവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുക
അടിയന്തരസന്ദർഭങ്ങളിലെ ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി

വേദി ഒരുക്കുക
സമ്മേളനങ്ങൾ, വലിയ തിങ്ക് -ടാങ്കുകൾ, പുറമേ നിന്നുള്ള പിന്തുണ മുതലായവയ്ക്കുള്ള
ഭിന്നതയുടെ അഭാവം മാത്രമല്ല സമാധാനം. അത് നമ്മുടെ ആന്തരികമായ സകാരാത്മക അവസ്ഥയാണ്. നമ്മുടെ മനസ്സ് ശാന്തമാണെങ്കിൽ ബുദ്ധി കൂർമതയേറിയതാകുന്നു, വികാരങ്ങൾ തരളവും സകാരാത്മകവുമാകുന്നു, നമ്മുടെ പെരുമാറ്റം കൂടുതൽ സ്വീകാര്യമാകുന്നു. ആന്തരികമായ ശാന്തതയുടെ ഫലമാണ് ഇവയെല്ലാം. ലോകസമാധാനത്തിന്റെ താക്കോൽ ആന്തരികമായ സമാധാനമാണ്.
- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
സ്വാധീനം
സേവന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടവ
52 വർഷം നീണ്ടുനിന്ന കൊളംബിയയിലെ സംഘർഷം ഇല്ലാതാക്കിയതിലെ പങ്ക്, 2016
2015ൽ എല്ലാ അന്താരാഷ്ട്ര സംഘടനകളുടെയും ഇടപെടലുകളെ FARC നേതാക്കന്മാർ ചെറുത്തു നിന്നപ്പോൾ കൊളംബിയൻ ഗവൺമെന്റുമായി സന്ധി സംഭാഷണം നടത്താൻ അവരെ പ്രേരിപ്പിക്കുന്നതിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു പ്രധാന പങ്ക് വഹിക്കുകയുണ്ടായി. കൊളംബിയയിലെ ആർട്ട് ഓഫ് ലിവിങ്ങിന്റെ ശക്തമായ സാന്നിധ്യത്തിൽ അവിടത്തെ ഏറ്റവും ഉയർന്ന പരമോന്നത ബഹുമതി ഗുരുദേവന് സമ്മാനിക്കപ്പെട്ടൂ..
ജമ്മു ആൻഡ് കാശ്മീർ-പൈഗാം- എ മൊഹാബത് 2017
ജമ്മു കാശ്മീരിൽ തീവ്രവാദികളുടെ മനംമാറ്റത്തിനായി ആർട്ട് ഓഫ് ലിവിങ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വളരെയധികം തീവ്രവാദികൾ ആയുധം വെച്ച് കീഴടങ്ങി. രക്തസാക്ഷികൾ ആക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ, തമ്മിൽ തമ്മിലുള്ള വെടിവെപ്പിന്റെ ഇരകളായവർ, കൊല്ലപ്പെട്ട തീവ്രവാദികൾ മുതലായവർ എല്ലാം തമ്മിലുള്ള അസാധാരണമായ, വെല്ലുവിളികൾ നിറഞ്ഞ ഒരു അനുരഞ്ജന സമ്മേളനം ആയിരുന്നു പൈഗം-എ-മൊഹാബത്.
16000+ യുദ്ധബാധിതരായ കുഞ്ഞുങ്ങൾക്ക് ട്രോമയിൽ നിന്ന് മോചനം സാധ്യമാകുന്നു 2016-2019
ജോർഡാനിലും ലെബനോണിലും ആയിരക്കണക്കിന് യുദ്ധബാധിതരായ കുട്ടികളെ ട്രോമാ മോചിതരാക്കാനുള്ള പരിശീലനം നൽകുന്നു. അതുവഴി അവർക്ക് വൈകാരിക സുഖപ്പെടുത്തലിലേക്ക് വഴിയൊരുക്കുന്നു. സൗഖ്യം, പ്രതിരോധശേഷി, തീവ്രവാദം തടയൽ തുടങ്ങിയ പദ്ധതികൾ ഐ എ എച്ച് വി ആണ് തുടങ്ങിവച്ചത്. ലബനനിലും ജോർദാനിലും അഭയാർത്ഥി, ആതിഥേയ കമ്മ്യൂണിറ്റികളിൽ വൈകാരിക സൗഖ്യം കെട്ടിപ്പടുക്കുക വഴി ഒത്തൊരുമയും ശാന്തതയും ഉള്ള ഒരു സമൂഹം ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു പ്രോജക്ട്.
തീവ്രവാദികളായ യുവജനങ്ങളുടെ പുനരധിവാസം
സ്ട്രെസ് റിലീഫ് ട്രെയിനിങ്ങിലൂടെ 700 മുൻ ULFA തീവ്രവാദികളെ പുനരധിവസിപ്പിച്ചു. കൂടാതെ ബീഹാർ, ജാർഖണ്ട്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് മുതലായ സ്ഥലങ്ങളിൽ നിന്നുള്ള തീവ്രവാദികൾ ആർട്ട് ഓഫ് ലിവിങ് കോഴ്സുകളിൽ പങ്കെടുത്ത് ആയുധങ്ങൾ വെച്ച് കീഴടങ്ങുകയുണ്ടായി.
ഇറാഖിന്റെ പുനർനിർമ്മാണം 2003
2003 സെപ്റ്റംബർ മുതൽ ആർട്ട് ഓഫ് ലിവിങ് അമ്പതിനായിരത്തിലധികം യുദ്ധക്കെടുതിക്കിരയായ ആളുകളിലേക്ക് എത്തിയിട്ടുണ്ട്. ആളുകളെ സംരക്ഷിക്കാനായി പ്രചരണങ്ങളും ശില്പശാലകളും തുടങ്ങാൻ നാം ഇറാഖിലെ ദേശീയ നേതാക്കന്മാരെ പ്രചോദിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ സ്ത്രീ ശാക്തീകരണ പരിപാടികൾ സ്ത്രീകളുടെ വൈകാരികവും മാനസികവുമായ ആവശ്യങ്ങളെ കണ്ടറിയുന്നതിനൊപ്പം അവർക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനുള്ള കഴിവുകൾ നൽകുന്നു. യസിഡികൾ,ഷിയാസ്, ക്രിസ്ത്യാനികൾ എല്ലാം ഞങ്ങളുടെ പരിശീലനങ്ങളിൽ പെടുന്നു.
വടക്ക് കിഴക്കേ പ്രദേശത്തെUPLA തീവ്രവാദി സംഘടനകൾ ഏകപക്ഷീയമായ വെടിനിർത്ത്ൽ പ്രഖ്യാപിക്കുന്നു 2018
സ്ട്രെസ് റിലീഫ് പരിശീലന ശില്പശാലകളുടെയും ഗവൺമെൻറ് UPLAയും തമ്മിലുള്ള ചർച്ചകളും നടത്തുക വഴി 2018 ൽ150 അംഗങ്ങൾ അടങ്ങുന്ന ഒരു സംഘം ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു.
ജോർദാൻ ലെബനോൻ സിറിയ എന്നിവിടങ്ങളിലെ മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ 2003
2003 മുതൽ ആർട്ട് ഓഫ് ലിവിങ് ഈ പ്രദേശങ്ങളിൽ സജീവമാണ്. ഇറാക്ക് സിറിയ ലെബനോൺ എന്നിവിടങ്ങളിലെ അഭയാർത്ഥികൾക്കായി നാം പരിശീലനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു .
ആപൽ മുഖങ്ങളിലുള്ള ചെറുപ്പക്കാർക്ക് ഭാവിയിൽ സമാധാന ദൂതന്മാരും സാമൂഹ്യപ്രവർത്തകരും ആകാനുള്ള സംയോജിത സമാധാന പരിശീലനങ്ങൾ നാം നൽകിവരുന്നു.
മണിപ്പൂരിലെ തീവ്രവാദികൾ കീഴടങ്ങുന്നു 2017
ഇന്ത്യയിലെ വടക്ക് കിഴക്കേ മേഖലയിലെ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ തീർക്കുവാൻ ഗുരുദേവ് സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ആർട്ട് ഓഫ് ലിവിങ്ങിന്റെ തുടർച്ചയായ പ്രവർത്തനം കൊണ്ട് 68 തീവ്രവാദികൾ ആയുധം വെച്ച് കീഴടങ്ങി. കൂടാതെ പഴയ തീവ്രവാദികളെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനായി ആർട്ട് ഓഫ് ലിവിങ് പരിശീലനങ്ങൾ നടത്തുന്നു.
വടക്ക് കിഴക്കൻ പ്രവിശ്യയിലെ തദ്ദേശീയരുടെ സമ്മേളനം നടത്തി 2017
വടക്ക് കിഴക്കൻ മേഖലയിൽ നേരത്തെ ആയുധധാരികളായിരുന്ന വിവിധ സംഘടനകളുടെ പ്രാദേശിക പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി അവരുടെ ഒരു സമ്മേളനംആർട്ട് ഫിലിം സംഘടിപ്പിച്ചു.
ശ്രീലങ്കയിലെ വംശീയ സംഘർഷങ്ങളുടെ ട്രോമക്ക് അയവ് വരുത്തി
ശ്രീ ശ്രീ രവി ശങ്കറിന്റെ അനുരഞ്ജന ത്തിലൂടെയുള്ള സമാധാനം പുന സ്ഥാപിക്കാനുള്ള സകാരാത്മകമായ പ്രയത്നങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശ്രീലങ്കയിലെ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ അതിന്റെ ജീവിത സഹായികളായ പല പരിശീലനങ്ങളും നൂറുകണക്കിന് മുൻ LTTE പടയാളികൾക്ക് നൽകുകയുണ്ടായി. 1800 ലധികം മുൻLTTE പടയാളികൾക്ക് അർത്ഥ വത്തായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാനായി ഗുരുദേവന്റെ ആത്മജ്ഞാനവും സുദർശനക്രിയ എന്ന ശ്വസന പ്രക്രിയയും സഹായിച്ചിട്ടുണ്ട്.
USA: പ്രോജക്ട് വെൽക്കം ഹോം ട്രൂപ്സ് 2006
യുദ്ധമുഖരിതമായ മധ്യ കിഴക്കൻ രാജ്യങ്ങളിൽ നിന്ന് തിരിച്ചുവരുന്ന പടയാളികൾക്ക് സാന്ത്വനമരുളാനായി പ്രോജക്ട് വെൽക്കം ഹോം ട്രൂപ്സ്(PWHT) എന്ന പരിപാടിക്ക് ഐഎഎച്ച് വി തുടക്കമിട്ടു. ഉറക്കക്കുറവ് കൊണ്ടുള്ള പ്രശ്നങ്ങൾ, ആശങ്കകൾ, പിരിമുറുക്കങ്ങൾ തുടങ്ങിയവ കുറയ്ക്കാനും മനസ്സിനും ശരീരത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉള്ള വഴികൾ പ്രദാനം ചെയ്യുന്നതാണ്PWHT എന്ന പ്രോഗ്രാം. സ്റ്റാൻഫോർഡിലെ പഠനങ്ങളെക്കുറിച്ച് ട്രോമാറ്റിക് സ്ട്രെസ് എന്ന ജർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിൽ PWHT മൂലമായി വിമുക്ത പടയാളികൾക്ക് ഉണ്ടാകുന്ന ട്രോമ കൊണ്ടുള്ള പിരിമുറുക്കങ്ങൾക്ക് 40 മുതൽ 50 ശതമാനം വരെ കുറവ് വന്നതായി കാണപ്പെട്ടതായി പ്രതിപാദിക്കുന്നു.
ചർച്ചകൾ സുഗമമാക്കപ്പെടുന്നു
ആസാമിലെ കലാപങ്ങൾ 2012, അമാമ്ത്തിലെ ഭൂമിയെ ചൊല്ലിയുള്ള തർക്കങ്ങൾ2008, ഗുജർ കലാപങ്ങൾ 2008, വളരെ പണ്ട് 2001 ലെ നക്സൽ പ്രക്ഷോഭങ്ങൾ തുടങ്ങിയ പല സംഘർഷങ്ങളിലും ഗുരുദേവ് ചർച്ച വഴി പരിഹാരം സുഗമമാക്കിയിട്ടുണ്ട്.