ശ്രീ ശ്രീ രവിശങ്കര്‍ജി 1981 ല്‍ സ്ഥാപിച്ച ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം, മനുഷ്യരുടെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഔന്നിത്യത്തിനു വേണ്ടി അക്ഷീണം പരിശ്രമിക്കുന്ന ഒരു സംഘടനയാണ്. 152 രാജ്യങ്ങളില്‍ വേരുറപ്പിച്ചിരിക്കുന്ന ഈ പ്രസ്ഥാനം 37 കോടിയില്‍പ്പരം ജനങ്ങളുടെ ജീവിതത്തില്‍ പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും നന്മയുടെയും വെളിച്ചം വീശി ഇന്നും പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ലോകശാന്തി എന്ന വലിയ ലക്ഷ്യത്തിനായി, പിരിമുറുക്കമില്ലാത്ത മനസ്സുകളും അക്രമരഹിതമായ സമൂഹവും അത്യന്താപേക്ഷിതമാണ്. ഇതിനായി യോഗ, പ്രാണായാമം, ശ്വസനക്രിയകള്‍ എന്നിവ സംയോജിപ്പിച്ച് വിഭാവനം ചെയ്ത ഒരുപാട് കോഴ്‌സുകള്‍ ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ സംഭാവനയായി ഉണ്ട്. ഈ കോഴ്‌സുകള്‍ കോടിക്കണക്കിനു ജനങ്ങളുടെ മാനസിക പിരിമുറുക്കങ്ങളെ നീക്കി,അവരെ ഊര്‍ജ്ജസ്വലതയോടും ഉത്സാഹത്തോടും ജീവിക്കുവാനും അവരുടെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാനും സഹായിച്ചിട്ടുണ്ട്.
സാമൂഹിക ഉന്നമനത്തിനു വേണ്ടി മനുഷ്യത്വപരമായ ഒരുപാട് സേവന പ്രവര്‍ത്തനങ്ങളിലും ആര്‍ട്ട് ഓഫ് ലിവിംഗ് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ ഇല്ലാതാക്കല്‍, ദുരന്ത നിവാരണം, ഗ്രാമവികസനം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലോകമെന്പാടും നിന്ന് ഒരുപാട് അഭിനന്ദനങ്ങള്‍ ഈ പ്രസ്ഥാനത്തെ തേടിയെത്തിയിട്ടുണ്ട്.
സഹോദര സംഘടനകള്‍
ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്‍രെ സഹോദര സ്ഥാപനങ്ങളായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമണ്‍ വാല്യൂസ് (ഐ.എ.എച്ച്.വി), വേദവിഗ്യാന്‍ മഹാ വിദ്യാപീഠം (വി.വി.എം.വി.പി), ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാ മന്ദിര്‍ (എസ്.എസ്.ആര്‍.വി.എം), വ്യക്തി വികാസ് കേന്ദ്ര ഇന്ത്യ (വി.വി.കെ.ഐ), ശ്രീ ശ്രീ റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (എസ്.എസ്.ആര്‍.ഡി.പി), ശ്രീ ശ്രീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ടെക്‌നോളജി ട്രസ്റ്റ് (എസ്.എസ്.ഐ.എ.എസ്.ടി) എന്നിവയും സമൂഹത്തിന്റെ വികസനത്തിനായി അനേകം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
പ്രസ്ഥാനത്തിന്റെ ഘടന
ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സേവാ സംഘടനകളില്‍ ഒന്നാം ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ആസ്ഥാനം ബംഗ്‌ളൂരുവിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യക്ക് പുറമെ അമേരിക്ക, ജര്‍മ്മനി തുടങ്ങി അനേകം വിദേശ രാജ്യങ്ങളിലും ഈ പ്രസ്ഥാനത്തിന്റെ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. തികച്ചും സുതാര്യമായ ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ ഭരണസമിതിയില്‍ രണ്ടു വര്‍ഷത്തെ കാലാവധിക്കാണ് ട്രസ്റ്റികളെ നിയമിക്കുന്നത്. മൂന്നില്‍ രണ്ടു വിഭാഗം ട്രസ്റ്റികളും രണ്ടു വര്‍ഷത്തെ കാലാവധിക്കുശേഷം മാറുന്നു. ആര്‍ട്ട് ഓഫ് ലിവിംഗ് അധ്യാപകര്‍ക്കും പഴയ ട്രസ്റ്റികള്‍ക്കും പുതിയ അംഗത്തെ നിര്‍ദ്ദേശിക്കാവുന്നതാണ്. ഭരണസമിതിയെ കൂടാതെ ഒരു ഉപദേശക സമിതിയും പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു. ട്രസ്റ്റികള്‍ യാതൊരു ശന്പളവും കൈപ്പറ്റുന്നില്ല. ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം സ്വീകരിക്കുന്ന സംഭാവനകളും, ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും, ആയുര്‍വേദ ഉല്‍പ്പന്നങ്ങളില്‍ നിന്നും കിട്ടുന്ന ലാഭവും പൂര്‍ണ്ണമായും സേവാപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗപ്പെടുത്തുന്നത്. കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നു.
അംഗത്വങ്ങള്‍
- കോണ്‍ഫറന്‍സ് ഓഫ് എന്‍.ജി.ഒ.എസ്-സി.ഒ.എന്‍.ജി.ഒ.എസ് (ഉപദേശക പദവി) ജനീവ, ന്യൂയോര്‍ക്ക്
- ഇന്റര്‍നാഷണല്‍ അലയന്‍സ് എഗൈന്‍സ്റ്റ് ഹങ്ഗര്‍
- ഐക്യരാഷ്ട്ര സഭ മെന്റല്‍ ഹെല്‍ത്ത് കമ്മിറ്റി, കമ്മിറ്റി ഫോര്‍ ഏജിംഗ്, ന്യൂയോര്‍ക്ക്
- ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ഹെല്‍ത്ത് പ്രമോഷന്‍ അന്റ് എജ്യുക്കേഷന്‍, പാരീസ്
- എന്‍.ജി.ഒ ഫോറം ഫോര്‍ ഹെല്‍ത്ത്, ജനീവ
ജീവനകല ദിനം
- ഹ്യൂമണ്‍ വാല്യൂ വീക്ക് ലൂസിയാന ഫെബ്രുവരി 23, 2007
- ഹ്യൂമണ്‍ വാല്യൂ വീക്ക് ബാള്‍ട്ടിമോര്‍ മാര്‍ച്ച് 25, 31, 2007
- ഹ്യൂമണ്‍ വാല്യൂ വീക്ക് കൊളംബിയ മാര്‍ച്ച് 2007
- ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ദിനം സൈറാക്കസ് മെയ് 7, 2004.