ശ്വാസ ദുർഗന്ധത്തെ യോഗ വഴി അകറ്റുക!

നിങ്ങളുടെ കന്പനി ഈയിടെയുണ്ടായ വിജയം ആഘോഷിക്കാൻ ഒരു പാർട്ടി നടത്തുകയാണ്. അതിൽ എല്ലാ ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. നിങ്ങളുടെ സൗന്ദര്യത്തിനു മാറ്റ് കൂട്ടാൻ ഏറ്റവും മനോഹരമായ സായാഹ്ന വസ്ത്രങ്ങളും അതിനു ചേരുന്ന ആഭരണങ്ങളും അത്യാകർഷകമായ ചെരിപ്പും നിങ്ങൾ ധരിച്ചിരിക്കുന്നു എന്ന് കരുതുക. ആളുകൾ നിങ്ങളെ പ്രശംസാപൂർവ്വം നോക്കുകയും നിങ്ങളിൽ സ്തുതിവാക്കുകൾ ചൊരിയുകയും ചെയ്യുകയാണ്.

എല്ലാം കുറ്റമറ്റതാണ്, അപ്പോഴാണ്‌ നിങ്ങളുടെ ശ്വാസത്തിന് ദുർഗന്ധമുണ്ടെന്നു നിങ്ങൾ ശ്രദ്ധിക്കുന്നത്. ഒരു പക്ഷെ നിങ്ങൾ പാർട്ടി തുടങ്ങുന്പോൾ കുടിച്ച ആ പാനീയമായിരിക്കും ഇതിനു കാരണം. ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. അത് കൊണ്ട് അവർ സംഭാഷണം നീട്ടാതെ വേഗം മാറിപ്പോകുന്നു.

നിങ്ങളുടെ  മേലുദ്യോഗസ്ഥരുടെ നല്ല അഭിപ്രായം കിട്ടാൻ വേണ്ടിയുള്ള കുറ്റമറ്റ സായാഹ്നം വളരെ വേഗം തന്നെ ഒരു ദുരന്ത സായാഹ്നമായിത്തീരുന്നു.

വായുടെ ശുചിത്വം പരമാവധി നില നിർത്താനുള്ള വഴികൾ:

  1. പറ്റുമെങ്കിൽ സ്വാഭാവിക ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് രണ്ടു നേരവും പല്ല് തേക്കുക
  2. നാക്കിൽ അവശിഷ്ടങ്ങൾ കിടക്കുന്നത് തടയാൻ നാവു വടിക്കുക
  3. ഓരോ പ്രാവശ്യവും ഭക്ഷണത്തിന് ശേഷം വായ നന്നായി കഴുകുക
  4. ധാരാളം വെള്ളം കുടിക്കുക
  5. മദ്യവും പുകവലിയും ഒഴിവാക്കുക
  6. ആഹാരത്തിന്റെ വലിപ്പം കുറയ്ക്കുക , നന്നായി ചവക്കുക
  7. ക്രമത്തിലധികം വെളുത്തുള്ളിയും ഉള്ളിയും അടങ്ങിയിട്ടുള്ള ആഹാരം ഒഴിവാക്കുക
  8. "ജങ്ക്" ആഹാരം ഒഴിവാക്കുക
  9. യോഗ സ്ഥിരമായി പരിശീലിക്കുക

നമുക്കെല്ലാവർക്കും തന്നെ ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വൈദ്യശാസ്ത്രത്തിൽ 'ഹാലിറ്റൊസിസ്' എന്ന പേരിൽ അറിയപ്പെടുന്ന ശ്വാസ ദുർഗന്ധം, നിങ്ങളെ അസ്വസ്ഥരാക്കുകയും നിങ്ങളുടെ ആത്മ വിശ്വാസം നശിപ്പിക്കുകയും ചെയ്യുന്ന ഒരു ഭാഗ്യക്കേടാണ്‌. ശരിയായി പല്ല് തെക്കാത്തത് കൊണ്ട് മാത്രമാണ് ഇത് സംഭവിക്കുന്നത്‌ എന്ന് നിങ്ങളിൽ മിക്കവര്ക്കും തോന്നിയേക്കാമെങ്കിലും അത് പൂർണ്ണമായും ശരിയാവണമെന്നില്ല.

ക്രമ രഹിതമായ ആഹാര ശീലങ്ങൾ, ആഹാരം ദഹിക്കുന്നതിന്റെ പ്രശ്നങ്ങൾ, വെള്ളം കുടിക്കുന്നതിന്റെ കുറവ്, കഴിക്കുന്ന ആഹാരം എന്നിവ കാരണം ശ്വാസ ദുർഗന്ധമുണ്ടാവാം. വരണ്ട നാവുള്ളവർക്ക് ജലാംശമുള്ള വായയുള്ളവരെക്കാൾ കൂടുതൽ ശ്വാസ ദുർഗന്ധമുണ്ടാകുമെന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

Smoking and consumption of alcohol fouls your breath too. The white deposition on the tongue also serves as home to a lot of bacteria and thus fouls your breath.

വായയ്‌ക്കുള്ളിലെ  ശുചിത്വത്തിന് തീർചയായും പ്രാധാന്യം നൽകണമെങ്കിലും നിങ്ങൾ വായ്നാറ്റം ചെറുക്കാൻ ഏതു വഴി നോക്കിയാലും വായ്‌ ദുർഗന്ധം വന്നു കൊണ്ടിരിക്കും എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവുമല്ലേ? അത്തരം സമയങ്ങളിൽ യോഗ പോലെയുള്ള വഴികളിലേക്ക് നിങ്ങൾ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ഒരു ശാരീരിക വ്യായാമ മുറയായി യോഗയെ കാണാമെങ്കിലും ശ്വാസ ദുർഗന്ധം പോലെയുള്ള പ്രശ്നങ്ങളെ അതി ജീവിക്കാനും അത് സഹായിക്കുന്നു. യോഗ ശരീരത്തെ ബാഹ്യമായും ആന്തരികമായും ശുചിയാക്കാൻ സഹായിക്കുന്നു. അത് മനസ്സിനെ ശാന്തമാക്കാനും പിരിമുറക്കം കുറയ്‌ക്കാനും ഉപകരിക്കുന്നു.

അഞ്ചു ദിവസം ആകെ പത്തു മണിക്കൂർ നേരം ദൈർഘ്യമുള്ള ശ്രീ ശ്രീ യോഗ എന്ന പ്രോഗ്രാം ശാരീരിക വേദനയും പിരിമുറക്കവും  കളയാൻ സഹായിക്കുന്നു. ഈ പ്രോഗ്രാം നടത്താൻ പരിശീലനം ലഭിച്ച അധ്യാപകർ നിങ്ങളുടെ ആവശ്യങ്ങൾക്കും ജീവിത ശൈലിക്കും അനുയോജ്യമായ ഒരു യോഗ ദിനചര്യ ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കുന്നു. തുടക്കക്കാർക്ക് വേണ്ടിയുള്ള ഈ പ്രോഗ്രാം സുഖകരമായി നിങ്ങളുടെ വീട്ടിൽ തന്നെ പരിശീലിക്കാവുന്നതാണ്.

ചില ആസനങ്ങൾ ശ്വാസ ദുർഗന്ധം തടയാൻ സഹായിക്കും:

കപാൽ ഭാതി പ്രാണായാമം

നട്ടെല്ല് നിവർത്തി സുഖമായി ഇരിക്കുക. കൈകൾ കാൽ മുട്ടുകളിൽ തുറന്നു വച്ച് കൊണ്ട് ശ്വാസം ഉള്ളിലേക്കെടുക്കുക. ശ്വാസം പുറത്തു വിടുന്നതിനോടൊപ്പം നിങ്ങളുടെ വയർ ഉള്ളിലേക്ക് വലിക്കൂ. നിങ്ങൾ നാഭിയും വയറും വിശ്രമത്തിലേക്കെത്തിക്കുന്പോൾ ശ്വാസം സ്വാഭാവികമായും ശ്വസകോശത്തിലേക്ക് തിരിച്ചൊഴുകുന്നു. ഇത് 20 പ്രാവശ്യം ആവർത്തിക്കുക.

യോഗ മുദ്ര

 

പത്മാസനത്തിലോ  സുഖാസനത്തിലോ ഇരിക്കുക. കണ്ണുകൾ അടച്ചു വച്ച് കൊണ്ട് നെറ്റി നിലത്തു മുട്ടുന്നത് വരെ ശരീരം മുന്പോട്ടു വളക്കുക. ഈ സ്ഥിതിയിൽ വിശ്രമിച്ചതിന് ശേഷം പൂർവ സ്ഥിതിയിലേക്ക് വരിക. ഇത് 5 മുതൽ 10 പ്രാവശ്യം വരെ ആവർത്തിക്കുക.

 

Sheetkari pranayama (Cooling breath)

With mouth open, clench your teeth and press the tongue against the teeth. Breathe in. Close your mouth and breathe out normally through the nostrils. Repeat 5 to 10 times: inhaling from the left and exhaling from the right.

Sheetali pranayama (Cooling breath)

 

Stick your tongue out and curl the sides of the tongue upward towards the center of the tongue. Breathe in through the mouth, hold the breath and slowly exhale through the nose. Repeat 5 to 10 times.

 

ശംഖ പ്രക്ഷാളനം

ശ്രീ ശ്രീ യോഗ ലെവൽ 2 പ്രോഗ്രാമിലെ ഈ മാലിന്യ നിർമാർജ്ജന പ്രക്രിയ പഠിക്കുക.

പത്മസാധന

ഇത് ഡി എസ് എൻ പ്രോഗ്രാമിൽ നിന്ന് പഠിക്കുക.

 

സിംഹാസനം

പായയിൽ മുട്ട് കുത്തി നിന്ന് നിങ്ങളുടെ വലതു പാദം ഇടതു തുടയുടെ അടിയിലും ഇടതു പാദം വലതു തുടയുടെ അടിയിലും വക്കുക. കൈകൾ കാൽമുട്ടിൽ വച്ച് വിരലുകള അകറ്റി മുന്പോട്ടു ചാരുക. ശരീര ഭാരം കൈകളിലായിരിക്കണം. അതേ സമയം കൈകൾ വളയരുത്. വായ തുറന്നു നാക്ക് പുറത്തെക്കിടൂ. കണ്ണ് തുറന്നിരിക്കണം. മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയിരിക്കുകയും വേണം. നിങ്ങളുടെ ദൃഷ്ടി മൂക്കിന്റെ തുന്പത്തോ  പുരികങ്ങളുടെ മദ്ധ്യത്തിലോ ഉറച്ചിരിക്കണം.

 

ശ്വാസ ദുർഗന്ധം സാമാന്യമായി എല്ലായിടത്തും ആളുകളിൽ കണ്ടു വരുന്നു. അതിനെക്കുറിച്ച് നാണക്കേട്‌ തോന്നേണ്ട ആവശ്യമില്ല. സംഘർഷ പൂർണമായ ജീവിത രീതിയും അതൊടോപ്പമുള്ള വിശ്രമമില്ലാത്ത  തൊഴിൽ ക്രമവും ശരീരത്തിന്റെ സന്തുലിതാവസ്ഥക്ക് വിഘ്‌നം സൃഷ്ടിക്കുകയും, ശ്വാസ ദുർഗന്ധം, ഉറക്കമില്ലായ്മ, തല വേദന മുതലായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കി നിങ്ങളെ സ്വതന്ത്രരാക്കുന്നതിനു ശ്രീ ശ്രീ യോഗയ്‌ക്ക് സഹായിക്കാൻ കഴിയും. നമ്മുടെ ജീവിതത്തിൽ ഇപ്പറഞ്ഞ നിർദേശങ്ങൾ സ്വീകരിക്കുന്നതു വഴി നിരവധി ആരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മുടെ കഴിവ് വർദ്ധിപ്പിക്കാനും സാധിക്കും. അങ്ങനെ ഭയമോ ജാള്യതയോ ഇല്ലാതെ ശ്വാസോഛ്്വാസം നിങ്ങൾക്ക് സാധിക്കുകയും ചെയ്യും!

ശാരീരികമായ പ്രശ്നങ്ങൾ  കാരണം പൊതു വേദികളിൽ നിന്ന് ഒരു ഉൾവലിച്ചിൽ തോന്നുന്നുണ്ടോ? നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവും ആയ ജീവിതത്തെ ആത്മ വിശ്വാസക്കുറവു ഉലയ്‌ക്കുന്നുണ്ടോ? പരിമിതമായ ജീവിത ശൈലീ മാറ്റങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമായി അതിജീവിക്കാൻ എങ്ങനെ യോഗയ്‌ക്കു കഴിയും എന്നറിയാൻ താഴെ കൊടുത്തിട്ടുള്ള ഫോം പൂരിപ്പിക്കുക.