എന്താണ് 'വെർട്ടിഗോ'?
തലച്ചോറിലെ സന്തുലിതാവസ്ഥയ്ക്കുണ്ടാകുന്ന കുഴപ്പം കാരണം തല ചുറ്റലോടെയും അസന്തുതിലാവസ്ഥയോടെയും ഉള്ള തലകറക്കത്തെയാണ് ശിരോബ്രഹ്മണം എന്ന് പറയുന്നത് .ഇത് ആന്തരിക ചെവിയെ ബാധിക്കുന്നു, (ചലനത്തിൻ്റെ ദിശകൾ നിരീക്ഷിക്കുന്ന മേഖല,) ഇത് കാൽസ്യം അല്ലെങ്കിൽ ദ്രാവക വർദ്ധനവ് അല്ലെങ്കിൽ ഒരു രോഗ വിഷാണു എന്നിവ കാരണം സംജാതമാകുന്നു. ചില യോഗ ആസനങ്ങൾ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, ഇതുവഴി വെർട്ടിഗോയെ പൂർണമായും നീക്കം ചെയ്യാൻ പറ്റുന്നു .
കാരണങ്ങളും ലക്ഷണങ്ങളും
പ്രാഥമികമായി, വെർട്ടിഗോ അല്ലെങ്കിൽ തലകറക്കം ഉണ്ടാകുന്നത് ആന്തരിക ചെവിക്ക് ആവശ്യമായ രക്തയോട്ടം ലഭിക്കാത്തപ്പോൾ ആണ് . സാധാരണ "ജലദോഷം" അല്ലെങ്കിൽ "ഇൻഫ്ലുവൻസ" പോലുള്ള വൈറസുകൾ ആന്തരിക ചെവിയെയും തലച്ചോറിലേക്കുള്ള അതിൻ്റെ നാഡി ബന്ധങ്ങളെയും ആക്രമിക്കും, ഇത് കടുത്ത വെർട്ടിഗോയ്ക്കും കാരണമാകും. തലയോട്ടിക്ക് എന്തെങ്കിലും ദോഷമോ കേടുപാടുകളോ സംഭവിച്ചു എങ്കിൽ ഓക്കാനം, ബധിരത എന്നിവയോടു കൂടിയ മനഃക്ലേശകരമായ വെർട്ടിഗോ ഉണ്ടാകാം . അലർജിയുണ്ടാക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ അല്ലെങ്കിൽ വായുവിലൂടെ സഞ്ചരിക്കുന്ന കണങ്ങൾ (പൊടി, പൂപ്പൽ, പരാഗണം, പൂട മുതലായവ) രോഗലക്ഷണത്തിനും കാരണമാകും
മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സിഫിലിസ്, ട്യൂമറുകൾ തുടങ്ങിയ ഞരമ്പുകളുടെ രോഗങ്ങളും സന്തുലിതാവസ്ഥയെ ബാധിക്കും.
വെർട്ടിഗോ ചികിത്സയ്ക്ക് യോഗ ആസനങ്ങൾ എന്തുകൊണ്ട് പ്രയോജനകരമാണ്
നാഡീവ്യവസ്ഥയെയും ആന്തരിക ചെവിയിലെ സന്തുലിത കേന്ദ്രങ്ങളെയും സജീവമാക്കുന്നതിനൊപ്പം വ്യക്തതയും ഏകാഗ്രതയും കെട്ടിപ്പടുക്കുന്നത്തിനു സഹായിക്കുന്ന യോഗാസങ്ങളാണ് ഇതിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. സഹാനുഭൂതിയുടെ നാഡീവ്യവസ്ഥയെ അവ നേരിട്ട് ബാധിക്കുകയും തലയിലേക്കും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. മസ്തിഷ്ക കോശങ്ങളിലേക്കുള്ള ആരോഗ്യകരമായ, ശുദ്ധമായ രക്തപ്രവാഹമാണ് വെർട്ടിഗോയെ സുഖപ്പെടുത്തുന്ന പ്രക്രിയയുടെ അടിസ്ഥാന തത്വം. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തലച്ചോറിലേക്ക് പോകുന്ന രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന യോഗ ആസനങ്ങൾ രോഗചികിത്സ പോലെ അവശ്യകരമാണ്
വെർട്ടിഗോ രോഗികൾക്ക് പ്രത്യേകമായി പ്രയോജനപ്പെടുന്ന യോഗ വ്യായാമങ്ങൾ:
നാഡീവ്യവസ്ഥയെയും ആന്തരിക ചെവിയിലെ സന്തുലിത കേന്ദ്രങ്ങളെയും സജീവമാക്കുന്നതിനൊപ്പം വ്യക്തതയും ഏകാഗ്രതയും കെട്ടിപ്പടുക്കുന്ന രീതിയിലാണ് ആസനങ്ങൾ തിരഞ്ഞെടുക്കുന്നത്. വെർട്ടിഗോയെ മറികടക്കാനുള്ള ഈ ലളിതമായ വ്യായാമങ്ങൾ സഹാനുഭൂതിയുടെ നാഡീവ്യവസ്ഥയെ നേരിട്ട് സ്വാധീനിക്കുകയും തലയിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
- ഷൺമുഖി മുദ്ര
- നാഡി ശോധന പ്രാണായാമം
- സലമ്പ ശീർഷാസനം
- ഹലാസനം
- പശ്ചിമോത്താസനം
- ശവാസനം
1 ഷൺമുഖി മുദ്ര
ഈ പരിശീലനം തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ശാന്തമാക്കുന്നു, മാത്രമല്ല ഉത്കണ്ഠ, പ്രകോപനം അല്ലെങ്കിൽ കോപം എന്നിവ തടയുന്നതിനും കുറയ്ക്കുന്നതിനും ഇത് സഹായിക്കും. ഇത് കണ്ണുകളെയും മുഖത്തെ ഞരമ്പുകളെയും കോശങ്ങൾക്കും അയവു നൽകുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
2. നാഡിശോധന പ്രാണായാമം
3. ശലഭ ശീർഷാസനം
അവയവങ്ങളിൽ ഗുരുത്വാകർഷണത്തിൻ്റെ അധോമുഖീകരണം കാരണം, കരൾ, വൃക്ക, ആമാശയം, കുടൽ, പ്രത്യുത്പാദന എന്നീ അവയവങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാൻ ഈ വ്യായാമം സഹായിക്കുന്നു. വെർട്ടിഗോയെ സുഖപ്പെടുത്തുന്നതിനു പുറമേ, കുറച്ചുകാലം പരിശീലിക്കുമ്പോൾ, ഇത് ശ്ലേഷ്മഗ്രന്ഥി(പിറ്റ്യൂട്ടറി,) പൈനൽ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു, ഇത് ലൈംഗിക ഹോർമോണുകളുടെ ഉത്പാദനത്തിനും വളർച്ചയ്ക്കും സഹായിക്കുന്നു.
4. ഹലാസനം
കഴുത്ത്, തോളുകൾ, അബ്സ്, പുറം പേശികൾ എന്നിവ ശക്തിപ്പെടുത്തുകയും തുറക്കുകയും ചെയ്യുന്ന ഒരു യോഗ ആസനമാണ് ഹലാസന. ഇത് നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ആർത്തവവിരാമ സമയത്ത് സ്ത്രീകളെ സഹായിക്കുന്നു.
5. പശ്ചിമോത്താസനം
ഈ യോഗ ആസനം പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുകയും ഉത്കണ്ഠ, കോപം, ക്ഷോഭം എന്നിവ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് ആർത്തവചക്രത്തെ സന്തുലിതമാക്കുകയും സ്ത്രീകൾക്ക് പ്രത്യേകിച്ചും സുഖപ്രസവത്തിന് വളരെ നല്ലതുമാണ്
6. ശവാസനം
കോശങ്ങളുടെ അറ്റകുറ്റപ്പണികൾക്കും സമ്മർദ്ദം ഒഴിവാക്കുന്നതിനും സഹായിക്കുന്ന, ആഴത്തിലുള്ളതും ധ്യാനാത്മകവുമായ വിശ്രമം നൽകുന്നതിനും ഈ ആസനം സഹായിക്കുന്നു . രക്തസമ്മർദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായകരമാണ്
ഒഴിവാക്കേണ്ട ആസനങ്ങൾ
പെട്ടെന്ന് മുൻപിലേക്ക് ചായ്ഞ്ഞു ചെയ്യുന്ന ആസനങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. അധോമുഖ ആസനങ്ങളും ഒഴിവാക്കേണ്ടതുണ്ട് .മാത്രമല്ല ഈ രോഗം കൊണ്ട് ക്ലേശിക്കുന്നവർ ആസനങ്ങൾ പതുക്കെ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.
മസ്തിഷ്ക കോശങ്ങളിലേക്കുള്ള ആരോഗ്യകരമായ, ശുദ്ധമായ രക്തപ്രവാഹമാണ് വെർട്ടിഗോയെ സുഖപ്പെടുത്തുന്ന പ്രക്രിയയുടെ അന്തസാരം . നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തലച്ചോറിലേക്ക് പോകുന്ന രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന വ്യായാമം രോഗ ചികിത്സ പോലെ തന്നെ പ്രാധ്യാനമർഹിക്കുന്നു എന്ന് അവസാനമായി പറയേണ്ടതുണ്ട് .