ഞങ്ങൾ ആളുകളിൽ പരിണാമമുണ്ടാക്കുന്നു.
യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം
ലോകത്തില്‍ ഏറ്റവും അധികം യുവാക്കള്‍ ഇന്ത്യയിലാണുള്ളത്. നാഷണല്‍ യൂത്ത് പോളിസിയുടെ നിര്‍വചനപ്രകാരം ഇന്ത്യയിലെ ജനസംഖ്യയില്‍ ഏകദേശം 40% ത്തോളം യുവാക്കളാണ്. ഞങ്ങളുടെ യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം അവരെ പിന്തുടരാവുന്ന മാതൃകകളാക്കി തീര്‍ക്കുന്നു. ഞങ്ങളുടെ പ്രായോഗിക പരിശീലന പരിപാടികള്‍, ഗ്രാമങ്ങളിലും ആദിവാസി സമൂഹങ്ങളിലുമുള്ള യുവതീയുവാക്കളെ സാമൂഹികവും, സാന്പത്തികവുമായി സ്വാശ്രയശീലരും, മാറ്റം സൃഷ്ടിക്കാനാവശ്യമുള്ള ആത്മവിശ്വാസവും ഊര്‍ജ്ജവും ഉല്‍സാഹവും ഉള്ളവരാക്കി മാറ്റുന്നു. അവരിലുള്ള മാനുഷിക മൂല്യങ്ങള്‍ പുനരുജ്ജീവിപ്പിച്ച് മനസ്സിനെ ശക്തിപ്പെടുത്തി, ശാരീരികാരോഗ്യം വര്‍ദ്ധിപ്പിച്ച്, തൊഴില്‍ നൈപുണ്യം വളര്‍ത്തി പ്രകൃതി വിഭവങ്ങളെ കൈകാര്യം ചെയ്യാന്‍ സംവേദനക്ഷമതയുള്ളവരാക്കി തീര്‍ക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.
നമ്മുടെ യുവാക്കളാണ് നമ്മുടെ ഭാവി. ആര്‍ട്ട് ഓഫ് ലിവിംഗിന്റെ പ്രോജക്ടുകള്‍ പിന്തുണയ്ക്കുക വഴി നിങ്ങള്‍ ഇന്ത്യയുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണ് നടത്തുന്നത്.
ഞങ്ങളുടെ നേട്ടങ്ങള്‍ (വൈ.എല്‍.ടി.പി. ഇന്ത്യ) :
- 1,10,000 ത്തിലധികം ഗ്രാമീണ യുവാക്കളെ പരിശീലിപ്പിച്ചു.
ഗ്രാമങ്ങളില്‍ 40,000 ത്തിലധികം വികസന പരിപാടികള്‍ നടപ്പിലാക്കി.
2.3 മില്യണിലധികം മരങ്ങള്‍ വെച്ചുപിടിപ്പിച്ചു.
1800 ലധികം വീടുകളും, 5400 ടോയ്ലറ്റുകളും, 1100 ബോര്‍വെല്ലുകളും, 900 ബയോഗ്യാസ് പ്ലാന്റുകളും നിര്‍മ്മിച്ചു. 2.5 ദശലക്ഷം പേര്‍ക്ക് ഗുണം ചെയ്തുകൊണ്ട്.
48,000 ത്തിലധികം ശുചിത്വക്യാന്പുകളും, 2,200 മെഡിക്കല്‍ ക്യാന്പുകളും നടത്തി.
55 മാതൃകാ ഗ്രാമങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- 1,10,000 ത്തിലധികം ഗ്രാമീണ യുവാക്കളെ പരിശീലിപ്പിച്ചു.