സഹജ് സമാധി ധ്യാനത്തിലൂടെ ശരിയായ വിശ്രാന്തിയിലെത്തിക്കുന്ന ശ്രമമില്ലാത്ത പാത. അഗാധമായ ആനന്ദത്തിന്റെ നിമിഷങ്ങളിലോ, പൂര്‍ണ്ണമായും പ്രവര്‍ത്തനത്തില്‍ മുഴുകുന്പോഴോ, എല്ലാവരും തന്നെ ധ്യാനാവസ്ഥ അനുഭവിച്ചിട്ടുണ്ട്. ഈ സമയങ്ങളില്‍ മനസ്സിന് ഭാരമില്ലാതെയാകുന്നു. ഇത്തരം നിമിഷങ്ങള്‍ നമുക്കുണ്ടാകാറുണ്ടെങ്കിലും ഇഷ്ടാനുസൃതമായി അവയെ ആവര്‍ത്തിച്ചനുഭവിക്കാന്‍ സാധിക്കുന്നില്ല. പിരിമുറുക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും ഉടനടി തന്നെ മോചനം നല്‍കുന്ന ഈ ധ്യാന പ്രക്രിയ, മനസ്സിന് അഗാധമായ വിശ്രമം തരികയും മനസ്സിന്‍റെ ഘടനയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
സ്വാഭാവികം അല്ലെങ്കില്‍ ശ്രമരഹിതം എന്ന അര്‍ത്ഥം വരുന്ന സംസ്‌കൃത പദമാണ് സഹജ്. അഗാധവും ആനന്ദകരവുമായ ധ്യാനാവസ്ഥയാണ് സമാധി. സഹജ് സമാധി ധ്യാനം സ്വാഭാവികവും ശ്രമരഹിതവുമായ ഒരു ധ്യാനരീതിയാണ്.
ഈ പ്രക്രിയ സ്ഥിരമായി പരിശീലിക്കുന്പോള്‍ ശാന്തിയും ഊര്‍ജ്ജവും വികസിതവുമായ അവബോധവും ദിവസം മുഴുവന്‍ നിലനിര്‍ത്തുവാനും, മനസ്സിന്‍റെ ഘടനയെ സംസ്‌കരിച്ചെടുക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഗുണനിലവാരം പൂര്‍ണ്ണമായും മാറ്റുവാനും സാധിക്കുന്നു. ഈ ധ്യാനപ്രക്രിയകള്‍ യോഗാഭ്യാസങ്ങള്‍കൂടിചേര്‍ത്ത് പരിശീലിക്കുകയാണെങ്കില്‍ അത് നല്ല ആരോഗ്യവും ശാന്തമായ മനസ്സും ഉറപ്പായും നല്‍കുന്നു.
- ധ്യാനം ബോധമനസ്സിനെ ആത്മാവിന്റെ ആഴങ്ങളില്‍
ശാന്തമായി ഇരുത്തുകയും അതുവഴി അതിന് വിശ്രമം നല്‍കുകയും ചെയ്യുന്നു.
- മനസ്സ് അടങ്ങുന്പോള്‍, അത് എല്ലാ സംഘര്‍ഷങ്ങളെയും
വിട്ടുകളയുന്നു. അങ്ങനെ ആരോഗ്യവും മനസ്സിന്‍റെ കേന്ദ്രീകരണവും
സാദ്ധ്യമാക്കുന്നു.
എങ്ങനെയാണ് സഹജ് സമാധിയുടെ പ്രവര്‍ത്തനം?
മനസ്സിനെ ശാന്തമാക്കി ഉള്ളിലേക്ക് പോകാന്‍ സഹായിക്കുന്ന ലളിതമായ ഒരു ശബ്ദം, മനസ്സില്‍ ഉച്ചരിക്കാന്‍ പഠിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അഗാധമായ മൗനത്തില്‍ മനസ്സിനെയും നാഡീവ്യൂഹത്തെയും
വിശ്രമിക്കാനനുവദിക്കുന്പോള്‍, നമ്മുടെ ഘടനക്കും പുരോഗതിക്കും വിലങ്ങു തടികളായി നില്‍ക്കുന്ന തടസ്സങ്ങള്‍ ക്രമേണ അലിഞ്ഞ് ഇല്ലാതെയാകുന്നു.
ആത്മാവിലെ വിശ്രാന്തി എങ്ങനെയാണ് ദൈനംദിന ജീവിതത്തെ സഹായിക്കുക ?
ഒരു നദി ശാന്തമാകുന്പോള്‍ അതിലെ പ്രതിഫലനത്തിന് തെളിച്ചമേറും. മനസ്സ് ശാന്തമാകുന്പോള്‍ പ്രകാശനത്തിന്റെ തലത്തില്‍ കുറെക്കൂടി സുതാര്യതയുണ്ടാകും. നമ്മുടെ നിരീക്ഷണ ശക്തിയും, ധാരണാ ശക്തിയും ബാഹ്യ പ്രകാശന ശക്തിയും വര്‍ദ്ധിക്കും. അതുവഴി ഫലപ്രദമായും വ്യക്തമായും സംവദിക്കാന്‍ നമുക്ക് സാധിക്കുന്നു.
എന്തുകൊണ്ടാണ് എനിക്ക് മന്ത്രത്തിന്റെ ആവശ്യം വരുന്നത്?
സംസ്‌കൃതത്തില്‍, മന്ത്രത്തെ മനനാ ത്രായതേ ഇതി മന്ത്രഃ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മന്ത്രം നിങ്ങളെ ആവര്‍ത്തനത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നു. ഒരേ ചിന്ത ആവര്‍ത്തിച്ചു വരുന്പോള്‍ അത് വേവലാതിയാകുന്നു, മന്ത്രം നിങ്ങളെ വേവലാതികളില്‍ നിന്ന് വിമുക്തരാകാന്‍ സഹായിക്കുന്നു.
ഏറ്റവും അടുത്തുള്ള സഹജ് സമാധി പ്രോഗ്രാം കണ്ടെത്തൂ