ഞങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്
ആര്‍ട്ട് ഓഫ് ലിവിംഗ്, ദര്‍ശനങ്ങള്‍ പടുത്തുയര്‍ത്തിയും പിന്തുടരാവുന്ന മാതൃകാ വ്യക്തികളെ സൃഷ്ടിച്ചും സമൂഹ മനസ്ഥിതി വളര്‍ത്തിയും ആശയം പ്രകടിപ്പിക്കാനുള്ള അവസരം നല്‍കിയും, സമൂഹങ്ങളെ പരിണാമവിധേയങ്ങളാക്കുന്നു.
ആര്‍ട്ട് ഓഫ് ലിവിംഗിന്റെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (പി.എം.യു), ആര്‍ട്ട് ഓഫ് ലിവിംഗിന്റെതന്നെ ഒരു പ്രത്യേക സാങ്കേതിക വിഭാഗമാണ്. സാമൂഹികവും സാന്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ക്ക് ഹോളിസ്റ്റിക് പരിഹാരങ്ങളാണ് ഇത് നല്‍കുക. വിഭവങ്ങള്‍ നല്‍കുന്നവരും, സമൂഹങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ ഇടനിലക്കാരായി നിന്ന് പ്രവര്‍ത്തനം സാധ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ബന്ധങ്ങളും, ശാക്തീകരണം, ഉത്തരവാദിത്വം, ദീര്‍ഘകാല നിലനില്‍പ്പ് എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഞങ്ങളുടെ പ്രവര്‍ത്തനവും കൂട്ടായ ലക്ഷ്യത്തെ സ്ഥിരമായി സ്വാധീനിക്കുന്നു.
ശാക്തീകരണം
ഞങ്ങളുടെ യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം (YLTP) വഴക്കമുള്ള യുവതീയുവാക്കളെ സ്വന്തം സമൂഹത്തിലെ നേതാക്കളായി മാറ്റുന്നു. അവര്‍ മാറ്റത്തിന്റെ വക്താക്കളും, സ്വന്തം വെല്ലുവിളികളുടെ നേതാക്കളുമായിത്തീരുന്നു. അവരുടെ സമൂഹങ്ങളുടെ പൂര്‍ണ്ണമായ വികസനത്തിന്, ശാക്തീകരിക്കപ്പെട്ട ഈ നേതാക്കന്മാരോടൊപ്പം ഞങ്ങളും പ്രവര്‍ത്തിക്കുകയാണ്.
ഉത്തരവാദിത്വം
പ്രോജക്ടിലുടനീളം ഞങ്ങള്‍ പ്രോജക്ടുകളുടെ കണക്കുകളും, പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുന്നു. പ്രോജക്ട് അവസാനിക്കുന്ന ഘട്ടത്തില്‍ ഞങ്ങള്‍ സാന്പത്തിക ഉത്തരവാദിത്വത്തോടു ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ധനവിനിയോഗത്തിന്റെ വിശദവിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. അതേസമയം തന്നെ, ഞങ്ങളുടെ മേല്‍നോട്ടം എത്രമാത്രം പ്രോജക്ടിന് ഫലപ്രദമായി എന്നതിനെക്കുറിച്ചും ഞങ്ങള്‍ ഒരു വിശകലന റിപ്പോര്‍ട്ട് നല്‍കുന്നു. ഭാവിയിലുള്ള പ്രോജക്ടുകള്‍ ശക്തിപ്പെടുത്താന്‍ വേണ്ടതെന്തൊക്കെയാണെന്ന് കണ്ടെത്താന്‍ ഇതുവഴി ഞങ്ങള്‍ക്കു കഴിയും.
ദീര്‍ഘകാലം നിലനില്‍ക്കുക
ശാക്തീകരിക്കപ്പെട്ട ഞങ്ങളുടെ നേതാക്കന്മാര്‍ പ്രോജക്ട് കഴിഞ്ഞ് പിന്നീടും വളരെക്കാലം സ്വന്തം സമൂഹത്തില്‍ ദീപശിഖയേന്തുന്നവരായി തന്നെ തുടരുന്നു. ഇത് ഞങ്ങളുടെ പ്രോജക്ടിന്റെ ഫലം ദീര്‍ഘകാല വ്യാപകമാക്കുകയാണ് ചെയ്യുന്നത്.