വിജയകരമായ ഉദ്യോഗവും ആത്മ സംതൃപ്തി നിറഞ്ഞ വ്യക്തി ജീവിതവും - ഇവ രണ്ടും എനിക്കുണ്ടാകുമോ?
പ്രത്യേകിച്ച് ചെറുപ്പകാരായ വിദ്യാർത്ഥികളെയും പ്രോഫഷണലുകളെയും ലക്ഷ്യമാക്കിക്കൊണ്ടുള്ള ശക്തമായതും ജീവിത വിജയത്തിനുതകുന്നതുമായ ഈ പരിപാടി സർവതോൻമുഖമായ മികവിനെ ഉയർത്താൻ വേണ്ടി രൂപകല്പ്പന ചെയ്തതാണ്.
പുരാതന ജ്ഞാനം, യോഗ, പ്രാണായാമം, ധ്യാനം സുദർശന ക്രിയ എന്നിവയോടൊപ്പം സമകാലീനവും ബൗദ്ധികവുമായ ചർച്ചകൾ കൂടി ചേർത്തിട്ടുള്ള അനായാസകരമായ ലയനമാണിത്. യെസ്+ ശില്പശാല, നിങ്ങൾക്കേറ്റവും ആവശ്യമുള്ള സമയത്ത് ഉത്സാഹം പകർന്നു തരുന്ന ഒരു ഊർജ പോഷിണിയാണ്. ഈ ലോകത്തിലുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങളിൽ യെസ്+ നടത്തിവരുന്നു.
വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ പൊരുത്തക്കേടിനു പകരം ലയനം ഉണ്ടാക്കുവാനുള്ള ലളിതമായ ഗണിത ശാസ്ത്രം.
1. കുറേക്കൂടി മികച്ച ഏകാഗ്രത = ദിവസത്തിൽ കൂടുതൽ മണിക്കൂറുകൾ
പലപ്പോഴും പ്രോജക്ടിലും പഠനത്തിലും ഏർപ്പെടുന്പോൾ കേന്ദ്രീകരണത്തോടൊപ്പം പിരിമുറുക്കവും (അന്നന്ന് ചെയ്യാനുള്ളത് ചെയ്തു തീർക്കാൻ കഴിയാതെവരുന്പോൾ) തല പൊക്കുന്നു. ഇത് കാരണം പ്രവർത്തന ക്ഷമത 50% വരെ കുറയുകയാണ് ചെയ്യുക. സമയം പണമാണ്. നിങ്ങൾക്കിത് രണ്ടും ഉണ്ടാകണമെങ്കിൽ ശാന്തവും കേന്ദ്രീകൃതവുമായ മനസ്സുണ്ടെങ്കിൽ മാത്രമേസാധിക്കു. യെസ്+ ലെ പ്രക്രിയകൾ അവിടേക്കെത്താനുള്ള കുറുക്കു വഴികളാണ്. സിനിമയോ ടെലിവിഷൻ പരന്പരകളോ കണ്ടുകൊണ്ടിരിക്കുന്പോൾ കണ്ണുകൾ സ്ക്രീനിൽ നിന്നു മാറ്റാൻ ബുദ്ധിമുട്ടുള്ളതായി നിങ്ങൾക്ക് തോന്നുന്നുണ്ടാകാം. എങ്ങനെയാണു അതേ കേന്ദ്രീകൃതമായ അവസ്ഥ പഠിക്കുന്പോഴും ജോലിയിലും ഉണ്ടാക്കുക?
2. ഊർജ്ജ ദായിനി = ഇളകാത്ത ആത്മവിശ്വാസം
സ്വന്തം കഴിവുകളെ സംശയിക്കുന്പോൾ നമുക്ക് അത്മാഭിമാനക്കുറവും, വേദിയിൽ സദസ്സിനെ അഭിമുഖീകരിക്കാൻ പരിഭ്രമവും തോന്നും. ഞാൻ എന്നിൽ വിശ്വസിക്കുന്നു (ആത്മവിശ്വാസം) അല്ലെങ്കിൽ അത് ചെയ്യാൻ ഞാൻ തയ്യാറാണെന്ന് തോന്നുന്നില്ല (സംശയം). സംശയം എന്നാൽ അത് കുറഞ്ഞ ഊർജ്ജത്തിന്റെ ലക്ഷണമാണ് . ഊർജ്ജം ഉയർത്തി നിർത്തുന്നതാണ് മിടുക്ക്. യെസ്+ ൽ പഠിപ്പിക്കുന്ന ശക്തമായ ശ്വസന പ്രക്രിയകൾ നിങ്ങൾക്ക് ഉയർന്ന ഊർജം പകരുകയും അത് വഴി ആവശ്യമില്ലാത്ത സംശയങ്ങൾ അലിഞ്ഞില്ലാതാവുകയും ഇളകാത്ത ആത്മവിശ്വാസം ഉണ്ടാകുകയും ചെയ്യുന്നു.
3. വേഗത്തിൽ തീരുമാനങ്ങൾ എടുക്കൂ, അതും തികഞ്ഞ വ്യക്തതയോടെ
കോപിക്കരുത്, അസൂയപ്പെടരുത് എന്നൊക്കെ പറയാൻ എളുപ്പമാണ്. പക്ഷെ എങ്ങനെ? ഇതിലുമൊക്കെ ഉപരി ഇങ്ങനെയൊരവസ്ഥയിൽ നമ്മൾ തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ എങ്ങനെയാണവ ശരിയാകുക? എല്ലാദിവസവും മനസ്സിന്റെ പിരിമുറുക്കങ്ങളെ നമ്മൾ സുദർശന ക്രിയയിലൂടെ പുറത്തു കളയേണ്ടിയിരിക്കുന്നു. ഇതു വഴി നമുക്ക് കാര്യങ്ങൾ അതേപടി കാണാനും സഹജാവബോധത്തിലൂടെ ശരിയായ തീരുമാനതിലെത്താനും കഴിയും.