തുടര്‍ പരിശീലന ക്ലാസ്സുകള്‍

ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ്സ് പ്രോഗ്രാം അല്ലെങ്കില്‍ യെസ് പ്ലസ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള തുടര്‍ പരിശീലന ക്ലാസ്സുകള്‍.

 

ആര്‍ട്ട് ഓഫ് ലിവിംഗ് പ്രോഗ്രാം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും ലോകമെന്പാടുമുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളില്‍ എല്ലാ ആഴ്ചയിലും തുടര്‍ പരിശീലന ക്ലാസ്സുകള്‍ നടക്കാറുണ്ട്. പരിചയ സന്പന്നനായ ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചറുടെ കീഴില്‍ തികച്ചും സൗജന്യമായാണ് ഇത് സംഘടിപ്പിക്കുക. “സത്സംഗ്” എന്ന പേരിലറിയപ്പെടുന്ന ഇത്തരം കൂടിച്ചേരലുകള്‍ നിങ്ങളുടെ ശ്വസനപ്രക്രിയയുടെ അനുഭവം പുതുക്കുകയും നിങ്ങളുടെ വീട്ടിലെ പരിശീലനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, നിങ്ങളുടെ കൂടെ പരിശീലിക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് അനുയായികളുമായി നല്ലൊരു സുഹൃദ് വലയം സൃഷ്ടിക്കാനും സഹായിക്കുന്നു.

 

നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് സെന്റര്‍ കണ്ടുപിടിക്കുന്നതിനായി ഈ പേജിന്റെ വലതുകോണില്‍ ഉള്ള സൈറ്റ് ലൊക്കേറ്റര്‍ ഉപയോഗിക്കുക.