ശ്രീ ശ്രീ രവിശങ്കറിനൊരു ആമുഖം
ശ്രീ ശ്രീ രവിശങ്കര് മനുഷ്യസ്നേഹിയായ നേതാവും ആത്മീയാചാര്യനും സമാധാനത്തിന്റെ പ്രതിപുരുഷനുമാണ്. സംഘര്ഷരഹിതവും ഹിംസാരഹിതവുമായ സമൂഹം എന്ന അദ്ദേഹത്തിന്റെ ആശയം സേവാപദ്ധതികള്‍, വഴിയും ആര്ട്ട് ഓഫ് ലിവിംഗ് കോഴ്സുകള് വഴിയും ലോകത്തില് കോടിക്കണക്കിന് ആളുകളെ ഒരുമിച്ചു കൊണ്ടുവന്നിട്ടുണ്ട്.
തുടക്കം
1956-ല് ദക്ഷിണേന്ത്യയില് ജനിച്ച ശ്രീ ശ്രീ രവിശങ്കര് അസ്വാഭാവികമായ കഴിവുകളുള്ള കുട്ടിയായിരുന്നു. നാലു വയസ്സായപ്പോഴേക്കും അദ്ദേഹത്തിന് ഭഗവത്ഗീതയുടെ ചില ഭാഗങ്ങള് ചൊല്ലാന് കഴിയുമായിരുന്നു. മാത്രമല്ല, പലപ്പോഴും അദ്ദേഹം ധ്യാനനിരതനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ ആദ്യത്തെ അധ്യാപകനായ സുധാകര് ചതുര്വേദി, മഹാത്മാ ഗാന്ധിയുമായി ദീര്ഘകാലത്തെ സന്പര്ക്കമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം വൈദിക സാഹിത്യത്തിലും ഭൗതിക ശാസ്ത്രത്തിലും ബിരുദധാരിയാണ്..
വീക്ഷണം ആര്ട്ട് ഓഫ് ലിവിംഗിന്റെയും ഐ.എ.എച്ച്.വി യുടെയും ആരംഭം
ഇന്ത്യയിലെ കര്ണ്ണാകയില് ഷിമോഗ എന്ന സ്ഥലത്ത് ശ്രീ ശ്രീ രവിശങ്കര് പത്തു ദിവസത്തെ മൗനത്തിൽ പ്രവേശിച്ചു. അങ്ങനെ സുദര്‍ശന ക്രിയ എന്ന ശക്തമായ ശ്വസന പ്രക്രിയ ജന്മം കൊണ്ടു. കാലം മുന്പോട്ടു പോകുന്നതോടൊപ്പം തന്നെ, സുദര്ശനക്രിയ ആര്ട്ട് ഓഫ് ലിവംഗ് കോഴ്സുകളുടെ കേന്ദ്ര ബിന്ദുവായിത്തീര്ന്നു.
ശ്രീ ശ്രീ രവിശങ്കര് അന്താരാഷ്ട്രവും ദേശീയവുമായ വിദ്യാഭ്യാസം ലക്ഷ്യമാക്കിയും, മനുഷ്യ കാരുണ്യ പ്രവര്ത്തനത്തിനുമായി സൃഷ്ഠിതമായതുമായ ആര്ട്ട് ഓഫ് ലിവിംഗ് എന്ന സംഘടന സ്ഥാപിച്ചു. അതിന്റെ വിദ്യാഭ്യാസ വ്യക്തിത്വ വികസന ക്യാന്പുകള് സംഘര്ഷം ഇല്ലാതാക്കാനും സൗകര്യമുണ്ടെന്ന് തോന്നുന്നത് വളര്ത്താനും ഉള്ള ശക്തമായ വഴികളാണ് നല്കുന്നത്. ഒരു പ്രത്യേക വിഭാഗം ആളുകള്ക്ക് മാത്രമല്ല ഈ പരിശീലനങ്ങള് ഫലപ്രദമാക്കുന്നത്. അവ ആഗോള തലത്തിലും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സ്വധീനം ചെലുത്തുന്നുവെന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു.
1977 ല് ഇന്ത്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില് ആര്ട്ട് ഓഫ് ലിവിംഗുമായി സഹകരിച്ച് അദ്ദേഹം ഇന്റര്നാഷണല് അസോസിയേഷന് ഫോര് ഹ്യൂമന് വാല്യൂസ് എന്ന സഹോദര സ്ഥാപനം സ്ഥാപിച്ചു. ദീര്ഘകാലം നിലനില്ക്കുന്ന വികസന പ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും മാനുഷിക മൂല്യങ്ങള് വളര്ത്തുന്നതിനും സംഘടനാ പരിഹാരങ്ങള് ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത് രൂപപ്പെടുത്തിയത്. ഗ്രാമീണ സമൂഹങ്ങളില് വോളന്റിയർമാർ പ്രവര്ത്തിക്കുന്നതിന്റെ ഫലമായി ഈ സേവന പ്രവര്ത്തനങ്ങള് 40,212 ഗ്രാമങ്ങളിലേക്കെത്തിയിരിക്കുന്നു.
Iസേവനത്തിന് പ്രചോദനം, ആഗോളതലത്തില് ജ്ഞാനം
മനുഷ്യ കാരുണ്യപ്രവര്ത്തന നേതാവും ലോകവിഖ്യാതമായ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രോഗ്രാമുകൾ, വ്യത്യസ്ത സമൂഹിക പശ്ചാത്തലങ്ങളില് നിന്ന് വരുന്നവര്ക്ക് സഹായമരുളിയിട്ടുണ്ട്. പ്രകൃതിക്ഷോഭം, തീവ്രവാദി ആക്രമണം, യുദ്ധം എന്നിവയ്ക്ക് ഇരയായവര്, ന്യൂനവര്ഗ്ഗങ്ങളിലെ കുട്ടികള്, സംഘട്ടനത്തിലേര്പ്പെടുന്ന സമൂഹങ്ങള് തുടങ്ങിയവ ഇക്കൂട്ടത്തില് ഉള്പ്പെടും.
അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ ശക്തി ആത്മീയതയിലധിഷ്ഠിതമായ സേവനത്തിന്റെ ഒരു അല സൃഷ്ടിച്ചിട്ടുണ്ട്. ലോകത്തില് സേവനമാവശ്യമുള്ള നിര്ണ്ണായ കേന്ദ്രങ്ങളില്, പ്രോജക്ടുകള് മുന്പോട്ട് നയിക്കാന് വളന്റിയര്മാരുടെ ഒരു കൂട്ടം തന്നെ ആര്ട്ട് ഓഫ് ലിവിംഗിലുണ്ട്. ഒരാത്മീയ ആചാര്യന് എന്ന നിലയ്ക്ക് ശ്രീ ശ്രീ രവിശങ്കര് യോഗയുടെയും ധ്യാനത്തിന്റെയും പാരന്പര്യത്തെ ഒന്നുകൂടി ജ്വലിപ്പിച്ച് 21- നൂറ്റാണ്ടില് അവ പ്രസക്തമാകുന്ന വിധത്തില് അവതരിപ്പിക്കുന്നു. പുരാതനജ്ഞാനം പുനരുജ്ജീവിപ്പിക്കുന്നതിനുപരി ശ്രീ ശ്രീ രവിശങ്കര് വ്യക്തിപരവും സാമൂഹികവുമായ പരിണാമത്തിനാവശ്യമായ പുതിയ പ്രക്രിയകളും സൃഷ്ടിച്ചിട്ടുണ്ട്. കോടിക്കണക്കിന് ആളുകള്ക്ക് പിരിമുറുക്കത്തില് നിന്ന് മോചനം ലഭിക്കാനും അവരില് ഊര്ജ്ജത്തിന്റെ ആന്തരിക ശ്രോതസ്സുകള് കണ്ടെത്താനും ദൈനംദിന ജീവിതത്തില് ശാന്തിയിലെത്തിച്ചേരാനുമുള്ള വഴിയായ സുദര്ശനക്രിയ ഇവയിലുള്പ്പെടുന്നു.
ശാന്തി വാഹകന്
ശാന്തിവാഹകന് എന്ന നിലയില് ശ്രീ ശ്രീ രവിശങ്കര് സംഘട്ടനങ്ങള് ഒഴിവാക്കുന്നതിന് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പൊതു വേദികളിലും ലോകം മുഴുവനുള്ള സമ്മേളനങ്ങളിലും അദ്ദേഹം തന്റെ അഹിംസാ ദര്ശനം വ്യാപിപ്പിക്കുന്നു. ശാന്തി മാത്രം ലക്ഷ്യമായിട്ടുള്ള ഒരു നിഷ്പക്ഷമതി എന്ന് കരുതപ്പെടുന്ന അദ്ദേഹം സംഘട്ടനങ്ങളില് മുഴുകിയവര്ക്ക് പ്രതീക്ഷയേകുന്നു. ഇറാഖ്, ഐവറികോസ്റ്റ്, കാശ്മീര്, ബീഹാര് എന്നീ സ്ഥലങ്ങളില് സംഘട്ടനത്തിലേര്പ്പെട്ട രണ്ടു വിഭാഗക്കാരെയും സമാധാന ചര്ച്ചയില് പങ്കെടുക്കാന് കൊണ്ടെത്തിച്ചതില് അദ്ദേഹം പ്രത്യേക പ്രശംസയര്ഹിക്കുന്നു. കൃഷ്ണദേവരായരുടെ കിരീടധാരണത്തിന്റെ 500-ാം വാര്ഷികം ആഘോഷത്തോടനുബന്ധിച്ചുള്ള സ്വീകരണകമ്മിറ്റിയുടെ ചെയര്മാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കര്ണ്ണാടക സര്ക്കാര് അദ്ദേഹത്തെ തിരഞ്ഞെടുത്തു. ജമ്മുകാശ്മീർ സര്ക്കാര് അദ്ദേഹത്തെ അമര്നാഥ് ക്ഷേത്ര ബോര്ഡിന്റെ അംഗമാക്കുകയുമുണ്ടായി.
ശ്രീ ശ്രീ രവിശങ്കര് തന്റെ സംരംഭങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും മാനുഷിക മൂല്യങ്ങള് ഊട്ടിയുറപ്പിക്കാനും മനുഷ്യത്വത്തിന് ഏറ്റവും പ്രധാന പരിഗണന നല്കാനും ഊന്നല് കൊടുക്കുന്നു. ലോകത്തില് ശാന്തി, മതസൗഹാര്ദ്ദം വളര്ത്തുക, മതഭ്രാന്തിന് പരിഹാരമായി വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ച് വിദ്യാഭ്യാസം നല്കുക എന്നീ വഴികളിലൂടെ ലോകത്തില് ശാന്തി കൊണ്ടുവരാന് അദ്ദേഹം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
വര്ഗ്ഗം, രാഷ്ട്രം, മതം എന്നിവയ്ക്കെല്ലാം ‘വസുധൈവ കുടുംബകം’ എന്ന സന്ദേശവുമായി അദ്ദേഹം നടത്തുന്ന പ്രവര്ത്തനങ്ങള്, ലോകത്തെന്പാടും ഉള്ള കോടിക്കണക്കിനാളുകളെ സ്പര്ശിച്ചിട്ടുണ്ട്. ആന്തരികവും ബാഹ്യവുമായ ശാന്തി സാദ്ധ്യമാണെന്നും സേവനത്തിലൂടെ, മാനുഷിക മൂല്യങ്ങളുടെ പുനരുജ്ജീവനത്തിലൂടെയും സംഘര്ഷവിമുക്തവും ഹിംസാവിമുക്തവുമായ സമൂഹം സൃഷ്ടിക്കാന് സാധിക്കുമെന്നും ഇത് വിളിച്ചോതുന്നു.