ആഘോഷങ്ങള്‍ക്കായി കാത്തിരിക്കേണ്ട. ഓരോ നിമിഷവും നിങ്ങള്‍ കുടുംബത്തോടൊത്ത് ആഘോഷിക്കൂ.
നിങ്ങൾക്കുള്ളത് എന്താണോ അത് മാത്രമേ പങ്കു വെയ്‌ക്കാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും ശാന്തിയും വേണമെങ്കില്‍ ആദ്യം നിങ്ങള്‍ക്കാണ് സന്തോഷവും ശാന്തിയും വേണ്ടത്.
ആർട്ട് ഓഫ് ലിവിംഗ് നല്‍കുന്ന സവിശേഷവും ശക്തവുമായ ശ്വസനപ്രക്രിയകളിലൂടെയും പ്രായോഗികജ്ഞാനത്തിലൂടെയും സന്തോഷത്തിന്റെ ഉറവിടമാകാനുള്ള രഹസ്യം പഠിക്കൂ.
നിങ്ങളുടെ വികാരങ്ങളെ വിട്ടുകൊടുക്കൂ, സ്‌നേഹത്തെയല്ല
വികാരങ്ങളുടെ പേമാരിയുമായി ഏറ്റുമുട്ടുന്പോള്‍, നമ്മള്‍ പിന്നീട് പശ്ചാത്താപമുണ്ടാകുന്ന വിധത്തിലുള്ള വാക്കുകള്‍ ഉച്ചരിക്കുകയോ പ്രവര്‍ത്തികളിലേര്‍പ്പെടുകയോ ചെയ്യും. ദു:ഖം, അതല്ലെങ്കില്‍ ഏതെങ്കിലും നിഷേധവികാരം, എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് സ്‌കൂളില്‍ നിന്നോ, വീട്ടില്‍ നിന്നോ, നമുക്ക് പരിശീലനം ലഭിച്ചിട്ടില്ല എന്നതാണ് ഇതിന്റെ കാരണം.
ഇവിടെയാണ്, ആര്‍ട്ട് ഓഫ് ലിവിംഗ് പഠിപ്പിക്കുന്ന ശ്വാസത്തെക്കുറിച്ചുള്ള അിറവ് ഒരു പ്രധാന പങ്ക് വഹിക്കുന്നത്. മനസ്സിന്റെ ഓരോ താളത്തിനും അനുസൃതമായി, ശ്വാസത്തിനും ഒരു താളമുണ്ട്. അതുകൊണ്ട്, മനസ്സിനെ നേരിട്ട് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കിൽ ശ്വാസം വഴി മനസ്സിനെ കൈകാര്യം ചെയ്യാം.
ശ്വാസത്തിന്റെ ശക്തിയെക്കുറിച്ച് മനസ്സിലാക്കുന്പോള്‍ നമുക്ക് ചിന്തകളുടെയും വികാരങ്ങളുടെയും മേൽ നിയന്ത്രണമുണ്ടാകുന്നു. അപ്പോള്‍ നമുക്ക് ഇഷ്ടാനുസരണം കോപത്തേയും നിഷേധാത്മകതയേയും വിട്ടു കളയാന്‍ സാധിക്കുന്നു.
ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ് പ്രോഗ്രാമില്‍ പഠിപ്പിക്കുന്ന സുദര്‍ശനക്രിയ സ്ഥിരമായി പരിശീലിക്കുകയാണെങ്കില്‍ അത് സ്വാഭാവികമായി നിങ്ങളുടെ നിഷേധവികാരങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. വാസ്തവത്തില്‍ കോപവും പിരിമുറുക്കവും വരുന്നതിന്റെ ആവൃത്തിയും വളരെയധികം കുറഞ്ഞുവരും. സാഹചര്യങ്ങള്‍ അതേപടി സ്വീകരിക്കാനുള്ള നിങ്ങളുടെ കഴിവ് വര്‍ദ്ധിക്കും. എടുത്തുചാടി പ്രതികരിക്കുന്നതിനു പകരം സാഹചര്യങ്ങളോട് വേണ്ട രീതിയില്‍ പ്രതികരിക്കാനും യുക്തിപരമായ തീരുമാനങ്ങളെടുക്കാനും നിങ്ങള്‍ക്ക് കഴിയും.
സ്‌നേഹം എല്ലാക്കാലവും നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ തുടക്കത്തിലുള്ള ആകര്‍ഷണത്തിനും മാറിക്കൊണ്ടിരിക്കുന്ന വികാരങ്ങള്‍ക്കും അപ്പുറം നിങ്ങള്‍ കടക്കേണ്ടിയിരിക്കുന്നു. ഏത് വികാരം വന്നുപോയാലും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ കൂടെയുള്ള ജീവിതം ആസ്വദിക്കാനുള്ള കഴിവ് നേടുക.
ആശയവിനിമയ വിടവുകള്‍ നികത്തുക
ഞാന്‍ ശരിക്കും അത് പറയണമെന്ന് വിചാരിച്ചതല്ല. എന്തുകൊണ്ട് നീ അത് മനസ്സിലാക്കുന്നില്ല.. പിരിമുറുക്കം നിങ്ങളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും തമ്മില്‍ വ്യക്തമായ വിടവുണ്ടാക്കുന്നു. മനസ്സ് പിരിമുറുക്കത്തില്‍ നിന്ന് മോചിതമാകുന്പോള്‍ മാത്രമാണ് നിങ്ങളുടെ കാഴ്ചപ്പാടിന് തെളിച്ചവും വാക്കുകള്‍ക്ക് വ്യക്തതയും പ്രവൃത്തിക്ക് മൃദുത്വവും ഉണ്ടാവുക.
പ്രകടിപ്പിക്കാനാകാത്തത് കുറെകൂടി മെച്ചപ്പെട്ട വിധത്തില്‍ പ്രകടിപ്പിക്കൂ
വിത്തുകള്‍ ഉപരിതലത്തില്‍ വിതറിയാലും കൂടുതല്‍ ആഴത്തില്‍ കുഴിച്ചിട്ടാലും മുളയ്‌ക്കുകയില്ല. അത് അധികം ആഴത്തിലല്ലാതെ കുഴിച്ചിട്ടാല്‍ മുളച്ച് ചെടിയാകും. അതുപോലെ സ്‌നേഹ പ്രകടനത്തിനും മിതത്വം ആവശ്യമാണ്. ധ്യാനം ശ്രമമില്ലാതെ തന്നെ നമുക്ക് ഇത് സാധിച്ചുതരുന്നു.
ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ഹാപ്പിനസ്സ് പ്രോഗ്രാമില്‍ പഠിപ്പിക്കുന്ന പ്രക്രിയകള്‍ നിങ്ങളെ വിശ്രാന്തിയിലെത്തിച്ച് പിരിമുറുക്കം കുറയ്ക്കുകയും കൂടുതല്‍ അവബോധം സൃഷ്ടിക്കുകയും കുടുംബത്തില്‍ മറ്റുള്ളവരോടുള്ള സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി നിങ്ങള്‍ക്ക് കുറേക്കൂടി നന്നായി ആശയവിനിമയും നടത്താനും മറ്റുള്ളവര്‍ മനസ്സിലാക്കേണ്ടത് എന്താണോ അതവർക്ക് മനസ്സിലാക്കി കൊടുക്കാനും എളുപ്പമായിത്തീരും.
കുടുംബത്തില്‍ ശാന്തിയുടെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും അലകള്‍ സൃഷ്ടിക്കാന്‍ നിങ്ങള്‍ ആദ്യത്തെ ചുവട് വയ്‌ക്കുക. സന്തോഷമുള്ള മനസ്സ് നി്ങ്ങളെ ശാന്തരാകാനും കുറെകൂടി നല്ല തീരുമാനങ്ങള്‍ എടുക്കാനും, പൊതുവായി ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നിങ്ങളുടെ ജീവിതത്തെ പുനരുദ്ധരിക്കാന്‍ എങ്ങനെയാണ് സന്തോഷത്തിന്റെ ഒരു പ്രസരണത്തിന് കഴിയുക എന്നറിയാന്‍ താഴെയുള്ള ഒരു ഫോം പൂരിപ്പിക്കു.
ശ്വാസം മനുഷ്യന്റെ അറിവിനേക്കാള്‍ അപ്പുറമാണ്. നിങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ശ്വസനത്തിന്റെ 20 അമൂല്യനിമിഷങ്ങള്‍ കൂടി ചേര്‍ക്കൂ.
ശ്വാസത്തിന്റെ രഹസ്യങ്ങള്‍ പഠിക്കൂ
നിങ്ങള്‍ക്ക് സ്വയം ഒരവസരം നല്‍കൂ.