ഭക്ഷണം ശരീരത്തെ പോഷിപ്പിക്കുക മാത്രമല്ല, മനസ്സിനെയും അതിന്റെ ജാഗ്രതയെയും അവബോധത്തെയും ബാധിക്കുന്നു. അതിനാൽ നിങ്ങളുടെ ഭക്ഷണവും ശരീരവും മനസ്സും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
നമ്മുടെ ശരീരം ദിവസേന ട്യൂണിങ് ആവശ്യമുള്ള ഒരു സംഗീത ഉപകരണം പോലെയാണ് ഭക്ഷണശീലങ്ങൾ, നമ്മുടെ സിസ്റ്റത്തിന് നല്ലത് എന്താണെന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മ, വിശ്രമക്കുറവ്, ഉറക്കക്കുറവ്, അതുപോലെ വർഷങ്ങളോളം ശരീരവും മനസ്സും ദുരുപയോഗം ചെയ്യുന്നത് ഇവയെല്ലാം കുറച്ചു വർഷങ്ങൾ കൊണ്ട് വിവിധ രോഗങ്ങൾക്ക് കാരണമാകും.
നിങ്ങൾ ധ്യാനത്തിനിരിക്കുമ്പോൾ ഉറക്കം വരുകയോ അല്ലെങ്കിൽ അസംഖ്യ ചിന്തകളാൽ ആക്രമിക്കപെടുകയോ ചെയ്യുന്ന സന്ദർഭങ്ങൾ സംജാതമായേക്കാം .കാരണം നിങ്ങളുടെ ഭക്ഷണമാകാം.നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള അറിവ് നിങ്ങൾ ധ്യാനിക്കുന്ന രീതിയെയും ജീവിതത്തെ തന്നെ മാറ്റാനും കഴിയും.
നമ്മുടെ മാനസിക മനോഭാവം നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു
ജീവിതത്തെക്കുറിച്ചുള്ള പുരാതന അറിവായ ആയുർവേദം മനുഷ്യശരീരത്തെയും അതിന്റെ ദോഷങ്ങളെയുംഅഥവാ അസന്തുലിതാവസ്ഥയെയും മൂന്ന് വിശാലമായ വിഭാഗങ്ങളായി തിരിക്കുന്നു - വാത, പിത്ത, കഫ. തമ, രാജ, സത്വ എന്നിങ്ങനെ അറിയപ്പെടുന്ന ഗുണങ്ങളും (മാനസിക ഘടന) നമുക്കുണ്ട്. . ഈദോഷങ്ങളുടെയും ഗുണങ്ങളുടെയും സംയോജനം ഒരു മനുഷ്യൻ്റെ വ്യക്തിത്വ തരം, സ്വഭാവം, ശരീരഘടന, ഭക്ഷണ തിരഞ്ഞെടുപ്പുകൾ എന്നിവ നിർവചിക്കുന്നു.
മനസ്സിന്റെ അടിസ്ഥാന സ്വഭാവം ശാന്തവും സന്തുഷ്ടവും സർഗ്ഗാത്മകവും സാത്വികവുമാണ്, ഇതിനൊപ്പം ശരിയായ അളവിലുള്ള രജസ്സും തമസ്സും നമ്മുടെ ദൈനംദിന ആഗ്രഹങ്ങളും പ്രവർത്തനങ്ങളും നിറവേറ്റാൻ സഹായിക്കുന്നു. ആയുർവേദം അനുസരിച്ച്, നമ്മൾ എങ്ങനെ കഴിക്കുന്നു, പ്രവർത്തിക്കുന്നു, നമ്മുടെ ആരോഗ്യം, മാനസികസ്വഭാവം എന്നിവ തമ്മിൽ ഒരു ബന്ധമുണ്ട്. സത്ത്വ രാജസ് താമസ എന്നിവയുടെ സമതുലിതാവസ്ഥയിൽക്കൂടെ സാഹചര്യങ്ങളോട് സമുചിതമായി പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും ഉള്ള സ്വാതത്ര്യം നമുക്കുണ്ട്
സാത്വിക, തമസിക്, രാജാസിക് വ്യക്തികളുടെ സവിശേഷതകൾ
സാത്വിക ഗുണങ്ങൾ ശാന്തത, ഉത്സാഹം, പരിശുദ്ധി, സർഗ്ഗാത്മകത, ഗ്രഹണശക്‌തിയിലുള്ള വ്യക്തത എന്നിവയെ സൂചിപ്പിക്കുന്നു.
അവർ എന്ത് കഴിക്കുന്നു എന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധചെലുത്തുന്നു .അവരുടെ ശരീര പ്രകൃതിക്കനുസരിച്ചുള്ള ഭക്ഷണം മാത്രം കഴിക്കുന്നു .വേകിച്ചയുടനെയുള്ള പച്ചക്കറികൾ, ധാന്യങ്ങൾ, പഴങ്ങൾ,പഴച്ചാറുകൾ എന്നിവ അവരുടെ പ്രധാന ഭക്ഷണങ്ങളാണ് .ഇത് കാരണം അവർ ദിവസം മുഴുവൻ ആരോഗ്യവാന്മാരും ഊർജ്വസ്വലരായും കഴിയുന്നു .
തമസ് ജഡത്വവും ഭാരവുമാണ്. തമസിക് വ്യക്തികൾ മടിയന്മാരാണ്, അമിതമായി ഉറങ്ങുന്നു, എളുപ്പത്തിൽ പ്രകോപിതരാകുകയും ദിവസം മുഴുവൻ അലസത കാണിക്കുകയും ജോലി ചെയ്യാതിരിക്കുകയും ചെയ്യും. എന്നിരുന്നാലും, ഭക്ഷണം കഴിക്കുന്ന സമയത്ത് ഉന്മേഷമുള്ളയായിരിക്കും .
മാത്രമല്ല എല്ലാത്തരം മാംസാഹാരവും കനത്ത ഭക്ഷണവും കഴിക്കുന്നതിൽ തല്പരരും ആണ് .
പ്രവർത്തനം, അസ്വസ്ഥത , ചിന്താഭാരം എന്നിവയിലേക്ക് രജസ് നയിക്കുന്നു .രജസിക് വ്യക്തികൾ അഹംഭാവമുള്ളവരും അഭിലാഷമുള്ളവരും ആക്രമണാത്മകസത്വരും ആണ് , എന്നാൽ ഇവരുടെ മാനസിക ഊർജം വേഗത്തിൽ ഇല്ലാതാകുകയും ചെയ്യുന്നു .എരിവുള്ളതും മസാലകൾ നിറഞ്ഞതുമായ ഭക്ഷണപദാർത്ഥങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ഈ ശരീര പ്രകൃതി ഉള്ളവർക്ക് പ്രിയമാണ്
ഓരോ പ്രകൃതിയുടെയും സവിശേഷതകൾ (ശരീര പ്രകൃതം):
1.വാത പ്രബലമായത്:
- ആവേശഭരിതരും സര്‍ഗ്ഗവൈഭവംഉള്ളവരുമാണ്
- ശീഘ്രഗ്രഹണശക്‌തി ഉള്ളവരാണെങ്കിലും അത് വളരെ പെട്ടെന്ന് തന്നെ മറന്നു പോകും.
- പുതിയ ആശയങ്ങളും ചിന്തകളും ഉള്ളവർ
- മെലിഞ്ഞു ഉയരമുള്ളവരും വേഗതയിൽ നടക്കുന്നവരും
- കയ്യും കാലും വേഗത്തിൽ തണുപ്പ് പിടിക്കുന്നു .തണുത്ത കാലാവസ്ഥയിൽ അസ്വസ്ഥത
- ഉത്സാഹമുള്ളവരും രസികന്മാരും
- വ്യതിയാനമുള്ള മാനസികാവസ്ഥയും ക്രമരഹിതമായ ദിനചര്യയും
- ദ്രുതവും ഹ്രസ്വവും ഉയർന്ന ഊർജ്ജവും
- അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ വിഷമിക്കാനും ഭയത്തിനും ഉത്കണ്ഠയ്ക്കും സാധ്യതയുണ്ട്
- വരണ്ട ചർമ്മവും മുടിയും, അധികം വിയർക്കാത്ത പ്രകൃതം
2.പിത്ത പ്രബലൻ:
ഇടത്തരംശരീരപ്രകൃതി ,കൂർമ്മബുദ്ധി
നല്ല ഏകാഗ്രത
ചിട്ടയുള്ള, ശ്രദ്ധ കേന്ദ്രീകരിച്ച, ഉറച്ച, ആത്മവിശ്വാസമുള്ള, നല്ല പൊതുപ്രാസംഗികൻ
മികച്ച,ഭരണ നേതൃത്വ , സംരംഭക കഴിവുകൾ എന്നിവ ഉണ്ടായിരിക്കുക
ആക്രമണാത്മകതയും , കോപാകുലരും , അക്ഷമരും പിത്തം അസന്തുലിതമായിരിക്കുമ്പോൾ നിർബന്ധബുദ്ധികളും അതിക്രമികളും ആയിരിക്കും
മാത്സര്യ ബുദ്ധിയും, വികാരാധീരരും, കാല്പനികരും ആയിരിക്കും
ശക്തമായ ദഹനേദ്രിയം കഠിനമായ വിശപ്പ് , ഭക്ഷണം താമസിച്ചാലോ കഴിക്കാതിരിക്കുകയോ ചെയ്താൽ പ്രകോപിതരാകുക
പ്രകോപിപ്പിക്കലിനും കോപത്തിനും സാധ്യത.
ചർമ്മത്തിലെ തിണർപ്പ് അല്ലെങ്കിൽ വീക്കം, മുഖക്കുരു, പരു, ചർമ്മ അർബുദം, അൾസർ, നെഞ്ചെരിച്ചിൽ, ആമാശയഅമ്ലത്വം, ഉറക്കമില്ലായ്മ, നേത്ര വരൾച്ചയൊ എരിച്ചിലോ തുടങ്ങിയ ശാരീരിക അവസ്ഥകൾ
3. കഫ പ്രബലൻ:
- സ്ഥിരതയുള്ളവരും , വിശ്വാസയോഗ്യരും , വിശ്വസ്തരും ,അലസരും , ശാന്തസ്വഭാവമുള്ളവരും , എല്ലാം സാവധാനത്തിൽചെയ്യുന്നവരും സ്നേഹമുള്ളവരും ക്ഷമിക്കുന്നപ്രകൃതി , അനുകമ്പ,വിധിന്യായമില്ലാത്ത സ്വഭാവത്തോടെ സ്നേഹിക്കുന്ന സ്വഭാവക്കാരും
ശാരീരികമായി ശക്തരും ,തടിച്ച, ഊർജ്വസലമായ ശരീര പ്രകൃതിയുള്ളവരും
- ചിന്താശക്‌തിയുള്ളവരും ,സംസാരം മന്ദഗതിയിലും വിമര്‍ശനബുദ്ധ്യാ ചിന്തിക്കുന്നവരും
- കാര്യങ്ങൾ മനസിലാക്കാൻ സമയമെടുക്കുമെങ്കിലും അത് ബുദ്ധിയിൽ നിലനിർത്തുന്നു
- കാര്യങ്ങൾ മനസിലാക്കാൻ സമയമെടുക്കുമെങ്കിലും അത് ബുദ്ധിയിൽ നിലനിർത്തുന്നു
- വിഷാദരോഗത്തിന് സാധ്യതയുള്ളതും എന്നാൽ സ്വയംപര്യാപ്തവും സൗമ്യരും നിർബന്ധ ശീലമില്ലാത്തവരും
- മികച്ച ആരോഗ്യവും നല്ല രോഗപ്രതിരോധ ശേഷിയും
- എളുപ്പത്തിൽ അസ്വസ്ഥമാകില്ല, അടിയന്തിര ഘട്ടങ്ങളിൽ പോലും ശാന്തമായി തുടരും
- അവരുടെ ചുറ്റുപാടുകളിൽ ഐക്യവും സമാധാനവും നിലനിർത്താൻ ശ്രമിക്കുന്നു
- മറ്റുള്ളവർക്ക് സ്ഥിരതയുടെ ഒരു അത്താണി
- എല്ലാം കൈവശം വെയ്ക്കാൻ ഉള്ള ആഗ്രഹം
- തണുത്ത, നനഞ്ഞ കാലാവസ്ഥ ഇഷ്ടപ്പെടുന്നില്ല
- ജലദോഷം, കഫം, സൈനസ് തലവേദന, ആസ്ത്മ, അലർജി, രക്തപ്രവാഹത്തിന് ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ (ധമനികളുടെ കാഠിന്യ
- നിങ്ങളുടെ ഭക്ഷണക്രമം തിരഞ്ഞെടുക്കാൻ ആയുർവേദം നിങ്ങളെ സഹായിക്കട്ടെ
നിങ്ങളുടെ പ്രാകൃതവുമായി പൊരുത്തപ്പെടുന്ന നിങ്ങളുടെ ഭക്ഷണ ശീലത്തിലെ ലളിതമായ മാറ്റം ആരോഗ്യകരവും സന്തുലിതവുമായ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കുന്നു, മാത്രമല്ല ആഴത്തിലുള്ള ധ്യാനം അനുഭവിക്കുകയും ചെയ്യുന്നു. നമ്മുടെ മാനസിക സന്തുലിതാവസ്ഥ നിലനിർത്താൻ തമ, രാജ, സത്വ എന്നീ മൂന്ന് ഗുണങ്ങൾ ആവശ്യമാണ്. ഒരാളുടെ സ്വഭാവത്തെയോ പ്രകൃതിയ്‌ക്കോ അനുയോജ്യമായ ഒരു സാത്വിക ഭക്ഷണമാണ് അനുയോജ്യമായ ഭക്ഷണക്രമം.
ഉയർന്നസത്ത്വം , നിങ്ങളുടെ ധ്യാനം ആഴമേറിയതാക്കുന്നു . നിങ്ങളുടെ ഭക്ഷണം വിവേകത്തോടെ തിരഞ്ഞെടുത്ത് ആനന്ദകരമായ ധ്യാനാനുഭവത്തിനുള്ള വഴി തെളിക്കുക . ആരോഗ്യകരമായ ശരീരവും ശാന്തമായ മനസ്സും നന്നായി ധ്യാനിക്കാനും നമ്മിൽത്തന്നെ ആഴത്തിൽ പോകാനും സഹായിക്കുന്നു. ഒരു ശാകാഹാരീഭക്ഷണക്രമം ശരീരത്തിനെ ലഘുവാക്കുകയും ധ്യാനത്തിന് ഉതകുന്നതുമാണ്.
നിങ്ങളുടെ ശീലങ്ങൾ
രാവും പകലും ഏത് സമയത്തും വിശക്കുന്നു
സജീവവും നിരന്തരം അസ്വസ്ഥവുമാണ്
വേഗത്തിൽ സംസാരിക്കുക
വ്യക്തിത്വ തരം
നിങ്ങൾ വാതപ്രകൃതി ആയിരിക്കാം
കഴിക്കാവുന്നവ
പഴങ്ങൾ - വാഴപ്പഴം, ഓറഞ്ച്, പീച്ച്
പച്ചക്കറികൾ - ശതാവരി, പുതിയ കടല,വെണ്ടയ്ക്ക (മിതമായ സുഗന്ധവ്യഞ്ജനങ്ങൾ, ഒലിവ് ഓയിൽ എന്നിവ ഉപയോഗിച്ച് വേവിച്ചവ)
ധാന്യങ്ങൾ -ഓട്‌സ് പൊടി അല്ലെങ്കിൽ നന്നായിവേവിച്ച അരിയും മാവും
- ചെറിയ അളവിൽ പാൽ, ചീസ് പുതിയ തൈര്, മട്ടൻ, വെണ്ണ
ഒഴിവാക്കേണ്ടവ
പഴങ്ങൾ - കുതിർത്തുവെയ്ക്കാത്ത ഉണങ്ങിയ പഴങ്ങൾ,വേവിക്കാത്ത ആപ്പിൾ, തണ്ണിമത്തൻ, പച്ച സലാഡുകൾ എന്നിവ .കാരണം അവ വരൾച്ച കൂട്ടുകയും മലബന്ധത്തിനും ദഹനക്കേടിനും കാരണമാവുകയും ചെയ്യും
പച്ചക്കറികൾ- ബ്രൊക്കോളി, കോളിഫ്‌ളവർ, കാബേജ് എന്നിവ വായുകോപത്തിന് കാരണമാകുന്നു
പയർവർഗ്ഗങ്ങൾ - ബീൻസ് ദഹിക്കാൻ പ്രയാസമാണ്; വെള്ളക്കടല ചുവന്ന പയർ എന്നിവ
മധുരം നല്കുന്നവ - വെളുത്ത പഞ്ചസാര
സുഗന്ധവ്യഞ്ജനങ്ങൾ - ചുവപ്പും പച്ചയും കുരുമുളക്
നിങ്ങളുടെ ശീലങ്ങൾ
അത്താഴം കഴിക്കാതെ ഇരിക്കുക, പ്രത്യേകിച്ചും നിങ്ങൾ അര മണിക്കൂർ വൈകിയാൽ
സമയമനുസരിച്ചു ജീവിക്കുക നിങ്ങളുടെ സമയം പാഴായതിൽ ഖേദിക്കുക
രാത്രിയിൽ ചൂടും ദാഹവും അനുഭവപെട്ട് ഉണരുക
ഒരു സാഹചര്യത്തിന്റെ ചുമതല ഏറ്റെടുക്കുക അല്ലെങ്കിൽ ഏറ്റെടുക്കണമെന്ന് തോന്നുക
വ്യക്തിത്വ തരം
നിങ്ങൾ പിത്തപ്രകൃതിയായിരിക്കാം
കഴിക്കാവുന്നവ
ഴങ്ങൾ - മുന്തിരി, തേങ്ങ, അവോക്കാഡോ
പച്ചക്കറികൾ - ശതാവരി, കോളിഫ്ളവർ, കാബേജ്
ബീൻസ് - മാവ്, അരി, ബാർലി
പാലുൽപ്പന്നങ്ങൾ - പുതിയ പാൽ, വെണ്ണ, മോര്
ഒഴിവാക്കേണ്ടവ
പഴങ്ങൾ- പുളിപ്പുള്ള പഴങ്ങൾ
ധാന്യങ്ങൾ- മൈദ (പിസ്സയും വെളുത്ത ബ്രെഡും)
മധുരപലഹാരങ്ങൾ - വെളുത്ത പഞ്ചസാര
അച്ചാറുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, മസാലചേർത്ത അല്ലെങ്കിൽ കയ്പേറിയ സലാഡുകൾ, സോസുകൾ, വിനാഗിരി, പച്ച, ചുവപ്പ് കുരുമുളക്
നിങ്ങളുടെ ശീലങ്ങൾ
വളരെ ആലോചിച്ചതിന് ശേഷം തീരുമാനമെടുക്കുക
പതുക്കെ ഉണരുക, കൂടുതൽ നേരം കിടക്കാൻ ഇഷ്ടപെടുന്നു
നിലവിലുള്ള സ്ഥിതിയിൽ സന്തുഷ്ടരായിരിക്കുക , മറ്റുള്ളവരെ സമാധാനിപ്പിക്കാൻ സ്ഥിരോത്സാഹം കാണിക്കുക
വൈകാരികമായി ഭക്ഷണത്തിനു അടിമപ്പെടുക
ഭംഗിയുള്ള ചലനങ്ങളും അമിതഭാരമുള്ളപ്പോൾ പോലും കോമളമുള്ള നടത്തം
വ്യക്തിത്വ തരം
നിങ്ങൾ കഫ പ്രകൃതി ആയിരിക്കാം
കഴിക്കാവുന്നവ
പഴങ്ങൾ - നാരങ്ങ, ആപ്പിൾ, മാതളനാരകം
പച്ചക്കറികൾ - മത്തങ്ങ, മധുരകിഴങ്ങു , പച്ച ഇലക്കറികൾ
ധാന്യങ്ങൾ- ഗോതമ്പ് ,ചോളം
ഡയറി- ആടിന്റെ പാലും ഉപ്പില്ലാത്ത മോരും
സുഗന്ധവ്യഞ്ജനങ്ങൾ- എല്ലാ സുഗന്ധവ്യഞ്ജനങ്ങളും നല്ലതാണ്, ഇഞ്ചി മികച്ചതാണ്
ഒഴിവാക്കേണ്ടവ
ധാന്യങ്ങൾ- മൈദ (റൊട്ടി, പിസ്സ, പേസ്ട്രി)
പാലുൽപ്പന്നങ്ങൾ- തൈര്
മധുരപലഹാരങ്ങൾ- വെളുത്ത പഞ്ചസാര
നിങ്ങളുടെ ധ്യാനം കൂടുതൽ ആഴത്തിലാക്കാൻ 5 ശീഘ്ര നിർദേശങ്ങൾ
സസ്യഭുക്ക് ആയി മാറുക : ഇത് ആരോഗ്യകരമാണ് മാത്രമല്ല ധ്യാനം എളുപ്പമാക്കുന്നു
കൂടുതൽ പുതിയ പഴങ്ങളും പച്ച പച്ചക്കറികളും കഴിക്കുക: നാരുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
ധാരാളം വെള്ളം കുടിക്കുക: ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നത് നല്ലതാണ്. കാർബണേറ്റഡ് പാനീയങ്ങൾക്ക് പകരം പഴച്ചാറുകൾ തിരഞ്ഞെടുക്കുക
ശരിയായ അളവിൽ കഴിക്കുക: അമിതമായി ഭക്ഷണം കഴിക്കുന്നത് നല്ല ആശയമല്ല, കാരണം വയറു നിറഞ്ഞാൽ ധ്യാനം ബുദ്ധിമുട്ടാണ്
സാത്വിക ഭക്ഷണക്രമം തിരഞ്ഞെടുക്കുക : ധ്യാനത്തിന്റെ ആഴത്തിലുള്ള അനുഭവം നേടാൻ ഉയർന്ന സത്വ സഹായിക്കുന്നു
കുറിപ്പ്: നിങ്ങളുടെ പ്രകൃതിയെ (ആയുർവേദ ശരീര പ്രകൃതി ) മനസിലാക്കുന്നതിനും ആഴത്തിലുള്ള ധ്യാനത്തിനായി മികച്ച ഭക്ഷണത്തെക്കുറിച്ച് വ്യക്തിപരമായ മാർഗ്ഗനിർദ്ദേശം സ്വീകരിക്കുന്നതിനും ശ്രീ ശ്രീ ആയുർവേദത്തിൽ നിന്നുള്ള ഒരു ഡോക്ടറെ സമീപിച്ച് നിങ്ങളുടെ നാഡി പരിക്ഷ (പൾസ് രോഗനിർണയത്തിന്റെ ഒരു പുരാതന രീതി) പൂർത്തിയാക്കുക
.നന്നായി കഴിക്കുക, നന്നായി ജീവിക്കുക, നന്നായി ധ്യാനിക്കുക.
നിങ്ങളുടെ ആയുർവേദ ശരീരതരത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന്, ലോകമെമ്പാടുമുള്ള ഞങ്ങളുടെ ആയുർവേദ തെറാപ്പി സെന്ററുകളിലൊന്നിലുള്ള ഒരു ഡോക്ടറെ നിങ്ങള്ക്ക് സമീപിക്കാം
(ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ സംഭാഷണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ലേഖനം )
പതിവായി ധ്യാനം പരിശീലിക്കുന്നത് പിരിമുറുക്കം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുകയും , മനസ്സിനെ ശാന്തമാക്കുകയും നിങ്ങള്ക്ക് ഒരു പുതിയ ഉന്മേഷം നൽകുകയും ചെയ്യുന്നു. ആർട്ട് ഓഫ് ലിവിംഗിന്റെ സഹാജ് സമാധി ധ്യാനം നിങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു നിങ്ങളുടെ പരിധിയില്ലാത്ത സാധ്യതകളെ പുറത്തേക്കു കൊണ്ടുവരാൻ സഹായിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ധ്യാനം ആണ്.
നിങ്ങളുടെ അടുത്തുള്ള ഒരു ആർട്ട് ഓഫ് ലിവിംഗ് സെന്ററിൽ ഒരു സഹാജ് സമാധി ധ്യാന പരിപാടി കണ്ടെത്തുക.