സന്തോഷമായിരിക്കുക എന്നത്, ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നതു പോലെയോ, ഭാരമുയർത്തി പേശി ബലപ്പെടുത്തുന്നത് പോലെയോ ആണെങ്കിൽ എങ്ങനെയുണ്ടാകും? ദിനമുടനീളം സന്തോഷമായിരിക്കാൻ നമ്മെ പരിശീലിപ്പിക്കാമെങ്കിലോ ?ഇടതടവില്ലാത്ത ഈ സന്തോഷത്തിൻറെ സ്രോതസ്സിനെ കണ്ണടച്ചിരുന്നു അനുഭവിക്കാമെങ്കിലോ? ?അതെ, ധ്യാനം, തന്നിലേക്ക് തന്നെ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന കല-. ഇടതടവില്ലാത്ത ആവേശത്തിൻറെയും സന്തോഷത്തിൻറെയും സ്രോതസ്സാണ് .നമ്മുടെ പുലരികൾ ധ്യാനത്തോടെ തുടങ്ങിയാൽ അത് നമുക്ക് ഊർജ്വസ്വലമായ ആനന്ദവും സമാധാനവുംദിവസത്തിലുടനീളം പ്രദാനം ചെയ്യും .
ഒരു ദിവസത്തിൽ പല കാര്യങ്ങളും ചെയ്തുതീർക്കേണ്ടതുള്ളതു കൊണ്ട് പുലർകാലത്തു തന്നെ ധ്യാനം ചെയ്യുന്നതാണ് ഉത്തമം .കോമൾ കപൂർ- സ്വീറ്റ് മുസിംഗ്‌സ് & ലിറ്റിൽ ബൈറ്റ്സ് എന്ന ബേക്കറി നടത്തുന്ന വനിതാ സംരംഭക പറയുന്നത് ശ്രദ്ധിക്കുക ,"ഞാൻ രാവിലെ ധ്യാനിച്ചാൽ എനിക്ക് കുറച്ചു സമയത്തിൽ കൂടുതൽ ജോലി ചെയ്തു തീർക്കാനാകും .എനിക്ക് കൂടുതൽ സ്വസ്ഥമായും ശാന്തമായും ഇരിക്കാനും കഴിയുന്നു .".ചിന്തയിൽ വ്യക്തതയും ആന്തരിക ശാന്തതയും കൂടുതൽ സന്തോഷവും, ധ്യാനം പ്രദാനം ചെയ്യുന്നു എന്ന് വളരെപ്പേർ അംഗീകരിക്കുന്നു .ഇത് ഒരു ദിവസത്തെ കൂടുതൽ പ്രായോജനപ്പെടുത്താൻ ഉപകരിക്കുന്നു .
പ്രഭാതത്തിൽ ധ്യാനം ചെയ്യാൻ പകാരപ്രദമാകുന്ന ചില ലളിതമായ നിർദേശങ്ങൾ
1. ധ്യാനത്തിന് വേണ്ടി ഒരുപ്രത്യേക സ്ഥലം ണ്ടുവെയ്‌ക്കുക
ധ്യാനത്തിന് വേണ്ടി മാത്രം ഉപയോഗിക്കാനായി നിങ്ങളുടെ ഗൃഹത്തിൽ ഒരു സ്ഥലം മാറ്റിവെയ്ക്കുക .അലങ്കാരവസ്തുക്കളും മനോഹരമായ ചിത്രങ്ങളും അവിടെ തൂക്കിയിടുക .നിങ്ങൾക്കിഷ്ടപെട്ട പുഷ്പങ്ങളോ സുഗന്ധമുള്ള സസ്യങ്ങളോ അടുത്തുള്ള മേശമേൽ വയ്ക്കുക .സുഖപ്രദമായ കസേരയോ സോഫയോ തലയിണകൾ വെച്ച് അലങ്കരിക്കുക .കൂടാതെ നിങ്ങളുടെ ചുമലുകൾ പുതയ്ക്കാനായി ഒരു നേരിയ കമ്പിളിപ്പുതപ്പും വെയ്ക്കുക
2. ഉഷ കാല ധ്യാനത്തിനു ശേഷം മാത്രം പ്രഭാത ഭക്ഷണം കഴിക്കുക
ഭക്ഷണം കഴിച്ചതിനുശേഷം ധ്യാനത്തിനിരുന്നാൽ ഉറക്കത്തിലേക്കു വഴുതിവീഴാനുള്ള സാധ്യത ഉള്ളതിനാൽ ധ്യാനത്തിനിശേഷം ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം
3. നിങ്ങളുടെ പ്രഭാതം ഒരു നടത്തത്തോടെ ആരംഭിക്കുക .
പ്രകൃതിയുമായുള്ള ബന്ധം നമ്മെ ജീവിതസ്രോതസ്സുമായി വീണ്ടും ഇണക്കി ചേർക്കുന്നു .പ്രഭാത സവാരി ശുദ്ധവായു ശ്വസിക്കാൻ സഹായിക്കുന്നു .മാത്രമല്ല പുൽക്കൊടികളിലുള്ള മഞ്ഞുകണങ്ങൾ സ്പർശിക്കാനും ഒരു അവസരം ഒരുക്കുന്നു .ഉഷകാലത്തിലെ സമാധാനവും നിശ്ചലാവസ്ഥയും അനുഭവിക്കാനുള്ള സമയം കിട്ടുകയും ഇതിനാൽ ചെയ്യുന്നു
4. ധ്യാനത്തിന് മുൻപേ തന്നെ പ്രഭാതത്തിൽ നടക്കണം .
ജോഗ്ഗിങ്ങിനോ വേറെ ഏതെങ്കിലും വ്യായാമമോ ചെയ്യുന്ന ശീലമുണ്ടെങ്കിൽ അത് ധ്യാനത്തിന് മുൻപേ ആകാൻ ശ്രദ്ധിക്കുക .ദേഹത്തിന് ശീതളമായ ഒരു വിശ്രമം നൽകാനും മനസ്സിനെ ശാന്തമാക്കുവാനും ധ്യാനം സഹായിക്കുന്നു .
5 .ധ്യാനത്തിന് മുൻപ് കുറച്ചു യോഗാസനങ്ങൾ ചെയ്യുക
.പ്രഭാത്തിലെ നടത്തത്തിനു ശേഷമോ വേറെ ഏതെങ്കിലുംവ്യായാമ മുറക്ക് ശേഷമോ യോഗാസനങ്ങൾ ചെയ്യുന്നത് ശരീരത്തിന് സ്വാസ്ഥ്യവും പേശികൾക്ക് അയവും ദൃഢതയും നൽകുന്നു .
നിങ്ങള്ക്ക് പരീക്ഷിച്ചു നോക്കാവുന്ന ചില യോഗാസനങ്ങൾ ഇവിടെ നൽകുന്നു .
സൂര്യ സൂര്യ നമസ്കാരം - സീക്വൻസ്
നമ്മുടെ ഗ്രഹത്തിൽ ജീവൻ നിലനിർത്തുന്ന സൂര്യന് നന്ദി പ്രകാശിപ്പിക്കുന്ന, ഒന്നിൽനിന്നു മറ്റൊന്നിലേക്ക് പ്രവഹിക്കുന്ന ഒരു യോഗ ശ്രേണിയാണ് സൂര്യ അഭിവാദ്യം.ശരീരത്തിന് സ്വാസ്ഥ്യവും മനസ്സിന് സമാധാനവും നൽകി നന്ദിപ്രകാശം ഉത്തേജിപ്പിക്കുവാൻ ഇതിലേറെ മികച്ച വേറെ ഏതു മാർഗ്ഗമാണുള്ളത് ?
പ്രഭാത യോഗ ദിനചര്യ ആരംഭിക്കുവാൻ ഏറ്റവും പറ്റിയതാണ് സൂര്യ നമസ്കാരം
"ഹ് " ശ്വസനം
കാലുകൾ ചുമലകലത്തിൽ വെച്ച് നിൽക്കുക .നിങ്ങളുടെ കൈകൾ നിങ്ങളുടെ ഇരുവശവും അയഞ്ഞു കിടക്കട്ടെ .വളരെ സാവധാനം അതെ സമയം ഗാഢമായി ശ്വസിക്കുന്നതോടൊപ്പം നിങ്ങളുടെ കൈകൾ ഇടതുവശത്തേക്ക് വളയ്ക്കുക ."ഹ് " ശബ്ദത്തോടെ ശ്വസിക്കുന്നതോടൊപ്പം നിങ്ങളുടെ കൈകൾ വലതുവശത്തേക്കു എറിയുക .ഇതുപോലെത്തന്നെ വലതുവശത്തേക്കും ചെയ്യുക .
ജീവന ശ്വാസം
കാലുകൾ ചുമൽ അകലത്തിൽ വെച്ച് നിൽക്കുക .ഉള്ളിലേക്ക് ശ്വാസം വലിച്ചെടുത്തു നിങ്ങളുടെ കൈത്തലം മുകളിലേക്ക് പിടിച്ചു കൊണ്ട് കൈകൾവശങ്ങളിലേക്ക് നിവർത്തിപ്പിടിക്കുക .ശ്വാസം പുറത്തേക്കു വിടുക ..തലയും കൈകളും പുറകിലേക്ക് ചെരിച്ചുപിടിക്കുക .അതോടൊപ്പം തന്നെ ശ്വാസം അകത്തേക്കു പിടിച്ചുകൊണ്ടു തല നിവർത്തിമുകളിലേക്കു നോക്കുക .ശ്വാസം പുറത്തേക്കു വിടുമ്പോൾ തല നെഞ്ചിലേയ്ക്ക് താഴ്‌ത്തി കൈകൾകൊണ്ട് നിങ്ങളെത്തന്നെ കെട്ടിപ്പിടിക്കുക .ശ്വാസം അകത്തേക്ക് എടുക്കുക .ഇത് രണ്ടോ മൂന്നോ പ്രാവശ്യം ആവർത്തിക്കുക .
വീരഭദ്രാസനം
ഈ യോഗാസനം ശരീരത്തിന്റെ സന്തുലിതാവസ്ത്ഥ മെച്ചപ്പെടുത്തുകയും കരുത്തു കൂട്ടുകയും ചെയുന്നു
ഇത് നിങ്ങളുടെ ജീവിതം ധന്യമാക്കുകയും ധൈര്യം സമാധാനം ശോഭ എന്നിവ നിങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതാണ് .
ത്രോകോണാസനം
മാനസികമായും ശാരീരികമായും ഉള്ള സന്തുലിതാവസ്ഥ പ്രദാനം ചെയ്യുന്നതാണ് ഈ യോഗാസനം ദഹനം മെച്ചപ്പെടുത്തുകയും ഉത്‌ക്കണ്‌ഠ ഒഴിവാക്കുകയും ചെയ്യുന്നു
ഹസ്തപാദആസനം
പുറകുവശത്തെ മാംസപേശികൾ വലിച്ചു രക്തസഞ്ചാരം ത്വരിതപ്പെടുത്തി നാഡീവ്യൂഹം ഊര്‍ജ്ജിതമാക്കുന്നു
പശ്ചിമോത്തനാസനം
ഈ യോഗാസനം പൃഷ്‌ഠം,പിന്‍തുടഞരമ്പ്, ഇടുപ്പ് എന്നിവ നീട്ടുന്നു .ഉദരവും വസ്‌തിപ്രദേശവും തിരുമ്മുകയും ഊർജ്വസലമാക്കുകയും ചെയ്യുന്നു .
അർദ്ധമത്സ്യേന്ദ്രാസനം
ഈ യോഗാസനം നട്ടെല്ല് വഴക്കമുള്ളതാക്കുന്നു .നെഞ്ച് വികസിപ്പിക്കുകയും ശ്വാസകോശത്തിലേക്കുള്ള പ്രാണവായുവിൻറെ തോത് വർധിപ്പിക്കാൻ സഹായകമാവുകയും ചെയ്യുന്നു .
യോഗ നിദ്ര
"യോഗി-ഉറക്കം" അനുഭവിക്കാൻ, നിങ്ങളുടെ പുറകിൽ കിടക്കുക. ഈ യോഗ പോസറുകൾ പരിശീലിച്ചതിന് ശേഷം കണ്ണുകൾ അടച്ചു വിശ്രമിക്കുക. കുറച്ച് മിനിറ്റ് ഗാഡ നിദ്രയിലേക്ക് നിങ്ങൾ പോകും.
6. നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്നതിനായി ധ്യാനത്തിനായി ഇരിക്കുന്നതിനുമുമ്പ് പ്രാണായാമം ചെയ്യുക
സംസ്‌കൃതത്തിലെ "പ്രാണായാമ" എന്നാൽ "ജീവശക്തിയുടെ വിപുലീകരണം" എന്നാണ്. ധ്യാനത്തിനുമുമ്പ് രണ്ട് പ്രാണായാമ ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ധ്യാനത്തിനുള്ള ഒരുക്കമെന്ന നിലയിൽ ശരീരത്തെയും മനസ്സിനെയും ഉന്മേഷദായകമാക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ഒരു അത്ഭുതകരമായ മാർഗമാണ്.
7. നിങ്ങൾ ധ്യാനിക്കാൻ തയ്യാറാകുമ്പോൾ, നിങ്ങളുടെ പ്രത്യേക സ്ഥലത്ത് സുഖമായി ഇരിക്കുക
ഒരു ഗൈഡഡ് ധ്യാനം അനുഭവിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.
8. ഒരു ധ്യാനത്തിനുശേഷം,എഴുന്നേൽക്കുന്നതിന് മുമ്പ് കുറച്ച് സമയം ശാന്തമായിരിക്കുക .അതിനുശേഷം നിങ്ങളുടെ പ്രവർത്തികൾ ആരംഭിക്കുക.
ആന്തരിക സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ശക്തമായ ബോധം വളർത്തിയെടുക്കുന്നതിന് നിങ്ങൾ ഒരു ചുവടുവെപ്പ് നടത്തിയതിൽ ദിവസം മുഴുവൻ പുഞ്ചിരിക്കുക.
ധ്യാനത്തിന്റെ പതിവ് പരിശീലനം മനസ്സിനെ ശാന്തമാക്കുകയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ,ഒരു ദിവസത്തെ സന്തോഷകരമായി നേരിടാൻ നിശ്ചയമായും എല്ലാ ദിവസവും ധാന്യത്തിനുവേണ്ടി കുറച്ചു സമയം മാറ്റി വെക്കുക
ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും യോഗ പരിശീലനം സഹായിക്കുന്നു,പക്ഷെ ഇത് മരുന്നിന് പകരമാവില്ല. പരിശീലനം സിദ്ധിച്ച ശ്രീ ശ്രീ യോഗ അധ്യാപകന്റെ മേൽനോട്ടത്തിൽ യോഗആസനങ്ങൽ പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾഉണ്ടെങ്കില്‍ , ഒരുഡോക്ടറുടെയും ശ്രീ ശ്രീ യോഗ അധ്യാപകന്റെയും ഉപദേശം തേടിയതിനു ശേഷം മാത്രം യോഗ ആസനങ്ങൾ പരിശീലിക്കുക. നിങ്ങളുടെ അടുത്തുള്ള ഒരു ആർട്ട് ഓഫ് ലിവിംഗ് സെന്ററിൽ ഒരു ശ്രീ ശ്രീ യോഗ പ്രോഗ്രാം കണ്ടെത്തുക. നിങ്ങൾക്ക് പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യമുണ്ടോ അല്ലെങ്കിൽ ഫീഡ്‌ബാക്ക് പങ്കിടണോ? info@srisriyoga.in ൽ ഞങ്ങൾക്ക് എഴുതുക