പശ്ചിമം = പടിഞ്ഞാറ്. ഈ സന്ദർഭത്തിൽ, പിന്നോട്ടുള്ള എന്ന് വ്യക്തമാക്കുന്നു; നമസ്കാരം = അഭിവാദനം; ആസനം = യോഗാസനം.
പശ്ചിമനമസ്കാരാസനം അഥവാ വിപരീത പ്രാർഥനാസ്ഥിതി, ശരീരത്തിന്റെ മേൽഭാഗം ശക്തിപ്പെടുത്തുന്നതിലൂടെ കൈകളിലും അടിവയറിലും പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. ഇതിനെ വിപരീത നമസ്കാരാസനം എന്നും വിളിക്കുന്നു.
എങ്ങനെ വിപരീത പ്രാർഥനാസ്ഥിതി ചെയ്യാം (പശ്ചിമനമസ്കാരാസനം)
നിവർന്നു നിൽക്കുക.
തോളുകൾ അയച്ചിടുകയും കാൽ മുട്ടുകൾ ചെറുതായി വളക്കുകയും ചെയ്യുക.
കൈകൾ രണ്ടും പുറകിലേക്ക് കൊണ്ടുവന്ന് കൈപ്പത്തികൾ സമം ചേർത്തു ഭൂമിക്കഭിമുഖമായി വയ്ക്കുക.
ശ്വാസമെടുത്തുകൊണ്ട് വിരലുകൾ നെട്ടെല്ലിനോട് ചേർത്തു ആകാശത്തിനെ അഭിമുഖീകരിച്ചു കൊണ്ട് വയ്ക്കുക.
കാൽ മുട്ടുകൾ ഇപ്പോഴും ചെറുതായി വളച്ചിരിക്കുകയാണെന്നും കൈപ്പത്തികൾ പരസ്പരം ചേർത്തു പിടിച്ചിരിക്കുകയാണെന്നും ഉറപ്പു വരുത്തുക
ഈ അവസ്ഥയിൽ ശാസോച്ഛ്വാസം ചെയ്യുക.
ശ്വാസം പുറത്തേക്കു വിടുമ്പോൾ കൈവിരലുകൾ പതുക്കെ താഴോട്ടാക്കുക.
കൈകൾ രണ്ടും ശരീരത്തിന്റെ ഇരുവശത്തേക്ക് കൊണ്ടുവന്ന് വീണ്ടും നിവർന്നു നിൽക്കുക.
വിപരീത പ്രാർഥനാസ്ഥിതിയുടെ ഫലങ്ങൾ (പശ്ചിമനമസ്കാരാസനം)
വിപരീത പ്രാർഥനാസ്ഥിതിയുടെ ദോഷഫലങ്ങൾ (പശ്ചിമനമസ്കാരാസനം)
കുറഞ്ഞ രക്തസമ്മർദമുള്ളവരും കൈകളിലോ ചുമലുകളിലോ പരിക്കേറ്റവരും ഈ യോഗാസനം ചെയ്യുന്നത് ഒഴിവാക്കുക.
Yoga practice helps develop the body and mind bringing a lot of health benefits yet is not a substitute for medicine. It is important to learn and practice yoga postures under the supervision of a trained Sri Sri Yoga teacher. In case of any medical condition, practice yoga postures after consulting a doctor and a Sri Sri Yoga teacher. Find a Sri Sri Yoga program at an Art of Living Center near you. Do you need information on programs or share feedback? Write to us at info@srisriyoga.in