മൈഗ്രൈൻ ഒരു സാധാരണ തലവേദനയല്ല .ഇത് അസഹനീയവും വേദനാജനകവും വളരെ അധികം നമ്മെ ദുർബലപ്പെടുത്തുന്നതുമാണ് .ചിലപ്പോൾ, വേദന വളരെ കഠിനമാണ്, നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിയില്ല, വിശ്രമിക്കാൻ കഴിയില്ല, അല്ലെങ്കിൽ നിങ്ങൾക്ക് വെറുതെയിരിക്കാനും കഴിയില്ല .ഒരു പ്രാവശ്യം ഇത് വന്നുകഴിഞ്ഞാൽ തന്നെ ഈ തലവേദനയിൽ നിന്ന് എന്നെന്നുക്കുമായി മോചനം ലഭിക്കുവാൻ ആഗ്രഹിക്കും .
തലവേദനയുടെ ഒരു പ്രധാനകാരണം സമ്മർദമാണെന്ന് അറ്റ്ലാന്റയിലെ ഹെഡ് യെയ്ക് സെന്റർകണ്ടെത്തിയെന്ന് നിങ്ങൾക്കറിയാമോ? മനസികപിരിമുറുക്കമാണ് ചെന്നിക്കുത്തിന്റെ പ്രധാന കാരണമെന്നു 80 % പേരും അഭിപ്രായപ്പെടുന്നു .ഹോർമോണുകൾ (65%), ദുർഗന്ധം (44%), വെളിച്ചം
(38%), പുക (36%), ചൂട് (30%), ഭക്ഷണം (27%) എന്നിവയാണ് മറ്റ് കാരണങ്ങൾ. മഗ്നീഷ്യം അല്ലെങ്കിൽ കാൽസ്യം കുറവുകൾ തുടങ്ങിയ ഘടകങ്ങളും തലവേദന ഉണ്ടാക്കുന്നു .അതുകൊണ്ടു മൈഗ്രെയ്ൻ ആക്രമണത്തിനുള്ള സാധ്യത കുറയ്ക്കുന്നതിന് നിങ്ങൾ ഇവ അകറ്റിനിർത്താൻ ശ്രമിക്കണം.
വേദനസംഹാരികൾക്ക് വേദന നികത്താനും ആശ്വാസം പകരാനും കഴിയുമെങ്കിലും അവയ്ക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാം. ചികിത്സ ആവശ്യമില്ലാത്ത ശരീരത്തിന്റെ അവയവങ്ങളിൽ ഇവ കേടുപാടുകൾ ഉണ്ടാക്കാം.. ഗർഭിണികൾക്കും , മറ്റ് രോഗങ്ങളാൽ ഇതിനകം ബുദ്ധിമുട്ടുന്ന ആളുകൾക്കും അവ തീർച്ചയായും ഉചിതമല്ല.
പക്ഷേ, പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ഫലപ്രദവും പ്രകൃതിദത്തവുമായ ചില പരിഹാരങ്ങൾ നിങ്ങൾ അറിഞ്ഞിരുന്നാൽ മതി മൈഗ്രെയ്ൻ ചികിത്സയ്ക്കായി ഈ ലളിതമായ ജീവിതശൈലി മാറ്റങ്ങൾ നിങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാം.
മൈഗ്രെയ്ൻ ദുരിതത്തിൽ നിന്ന് മോചനം കിട്ടാൻ ചില പ്രകൃതിദത്ത പരിഹാരങ്ങൾ
1. മൈഗ്രെയ്ൻ ലഘൂകരിക്കാൻ ധ്യാനിക്കുക
നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, കൗമാരത്തിനു ശേഷമുള്ള ഹോർമോൺ വ്യതിയാനങ്ങളാൽ നിങ്ങൾ മൈഗ്രൈൻ വരാൻ സാധ്യതയുണ്ട്. പ്രായപൂർത്തിയായാൽ പുരുഷന്മാരേക്കാൾ നിങ്ങൾക്ക് മൈഗ്രെയ്ൻ ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണ്. ആർത്തവമോ പ്രസവാനന്തരമോ (പ്രസവശേഷം) മൈഗ്രെയിനുകൾ നിങ്ങൾ അനുഭവിക്കുന്നുണ്ടോ? നിങ്ങളുടെ ചക്രങ്ങളോ എനർജി പോയിന്റുകളോ സന്തുലിതമാക്കാൻ കഴിയുന്ന ഒരു ധ്യാനമാണ് ഫലപ്രദവും തൽക്ഷണവുമായ പരിഹാരം. സമ്മർദ്ദവുമായി ബന്ധപ്പെട്ട മൈഗ്രെയ്നിനുള്ള ഫലപ്രദമായ ചികിത്സയാണ് ധ്യാനം. ഇത് നിങ്ങളെ ശാന്തരായിരിക്കാനും മൈഗ്രൈനിൽ നിന്ന് മോചിതരാകാനും സഹായിക്കുന്നു.
ഹരി ഓം ധ്യാനം (ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ മാർഗനിർദേശമുള്ള ധ്യാനം) ആണ് ഫലങ്ങൾ കാണിച്ച ഒരു സ്വതന്ത്ര പരിഹാരം. ഇത് നിങ്ങളുടെ ചാഞ്ചാട്ടമുള്ള ഹോർമോണുകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നു. എന്നിരുന്നാലും, ഇതിൽ നിന്ന് ശാശ്വതമായി മോചനം ലഭിക്കാൻ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കണം ”ആയുർവേദ വൈദ്യനുംനാഡി പരീക്ഷകനുമായ ഡോ. ശിക്ഷ താക്കൂർ പറഞ്ഞു
പാർശ്വഫലങ്ങളില്ലാതെ ധ്യാനം തൽക്ഷണം ആശ്വാസം നൽകുന്നു. പ്രായം, ലിംഗഭേദം അല്ലെങ്കിൽ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ ആർക്കും ഇത് പരിശീലിക്കാൻ കഴിയും. ഇത് നിങ്ങളുടെ രക്തക്കുഴലുകൾക്കു വിശ്രമം കൊടുക്കുന്നു ,കൂടാതെ വേദന സഹിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും പൂർണ്ണആരോഗ്യവാന്മാരായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഡോ. താക്കൂർ പറഞ്ഞു .
2. പാകപ്പെടുത്തിയ ഭക്ഷണം ത്യജിച്ചു പ്രോടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക
ജങ്ക് ഫുഡ് അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ് വേണ്ടെന്നു വെച്ച് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് നിർണായകമാണ് .നീണ്ട ഇടവേളകൾക്ക് ശേഷം സ്വാദിഷ്‌ഠമായ ഭക്ഷണം കഴിക്കുന്നതിനുപകരം, നിങ്ങളുടെ രുചിയേയും സമയപ്പട്ടികയും ആശ്രയിച്ച് ഒരു ദിവസം മൂന്ന് ഹൃദ്യമായ ഭക്ഷണം അല്ലെങ്കിൽ ആരോഗ്യകരമായ ആറ് ചെറിയ അളവിലുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പെട്ടെന്നുള്ള മൈഗ്രെയ്ൻ ആക്രമണങ്ങൾ നിയന്ത്രിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ഏതുതരം ഭക്ഷണമാണ് കഴിക്കേണ്ടതെന്നതിനെ കുറിച്ച് കൂടുതലറിയുക.
ചോക്ലേറ്റ്, വൈൻ, ചീസ്, സംസ്കരിച്ച മാംസം, യീസ്റ്റ്, പരിപ്പ്, അച്ചാറുകൾ, നിലക്കടല, വെണ്ണ എന്നിവ മൈഗ്രേയ്ൻ ഉള്ളവർ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ഒരു ലളിതമായ ചികിത്സ ആണ്..
3. വ്യായാമം
മൈഗ്രെയ്ൻ ബാധിതർ പതിവായി വ്യയാമംചെയ്യണമെന്ന് നിർദേശിക്കുന്നു. . വ്യായാമം സമ്മർദ്ദം കുറയ്ക്കുകയും ശരീരത്തിനുള്ളിലെ പല രാസവസ്തുക്കളെയും പ്രവർത്തനങ്ങളെയും സന്തുലിതമാക്കുകയും ചെയ്യുന്നു.പ്രഭാത നടത്തത്തിനായി 15 മുതൽ 20 മിനിറ്റ് വരെ സമയം ചെലവഴിക്കുക, ഒപ്പം വീരഭദ്രാസന, ഗോമുഖാസന തുടങ്ങിയ കുറഞ്ഞ സമ്മർദമുള്ള ആസനങ്ങളും. നിങ്ങളുടെ കഴുത്തിൽ ഞെരുക്കം ഉണ്ടാക്കാൻ സാധ്യതയുള്ള വ്യായാമങ്ങൾ പരീക്ഷിക്കരുത്, കാരണം ഇത് മൈഗ്രെയ്ൻ ഉണ്ടാക്കാം.
മൈഗ്രെയ്ൻ ചികിത്സിക്കാൻ സഹായിക്കുന്ന ചില യോഗ ആസനങ്ങൾ
4. നേരത്തെ ഉറങ്ങാൻ പോവുക
നിങ്ങൾ വേദന അനുഭവിക്കുമ്പോൾ, ശാന്തമായ ഇരുണ്ട മുറിയിൽ ഉറങ്ങുന്നത് ആശ്വാസകരമാണ്. പതിവായി ഒരു പ്രത്യേക സമയം ഉറങ്ങുന്നത്,നേരത്തെ ഉറങ്ങുന്നത് മൈഗ്രെയിനുകളെ തടയുന്നു. കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങാൻ ഡോക്ടർ താക്കൂർ ശുപാർശ ചെയ്യുന്നു, രാത്രി 10 നും രാവിലെ 6 നും ഇടയിൽ.
ധ്യാനം എങ്ങനെ ഉറക്കത്തെ മെച്ചപ്പെടുത്തും എന്നതിനെക്കുറിച്ച് കൂടുതലറിയുക
5. ജോലിക്ക് മുമ്പ് ഒരു ഇടവേള എടുക്കുക
ഒരു മൈഗ്രെയ്നർ എന്ന നിലയിൽ, നിങ്ങൾ ഒരു ഘട്ടത്തിനപ്പുറം സ്വയം വലിച്ചുനീട്ടരുതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുമ്പോൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം അല്ലെങ്കിൽ ഒറ്റയ്‌ക്ക് പോലും ശണ്ഠമായ അവധിക്കാലം ആഘോഷിക്കുക. വിശാലമായ തുറസ്സായ സ്ഥലങ്ങൾ കൂടാതെ, മൈഗ്രേയ്‌നിൽ നിന്ന് രക്ഷപെടാനായി മനഃശാന്തി തരുന്ന ചില തന്ത്രങ്ങളും പഠിക്കാം . അടുത്തുള്ള ശരീരകോശങ്ങളെയും സിരകളെയും ബാധിക്കാത്ത വിദ്യകളിലൂടെ നിങ്ങളുടെ മൈഗ്രെയ്ൻ സുഖപ്പെടുത്താൻ പരിചയസമ്പന്നരായ ഡോക്ടർമാരെയും തെറാപ്പിസ്റ്റുകളെയുമായും നിങ്ങൾക്ക് ബന്ധപ്പെടാം. നിങ്ങൾക്ക് ബാംഗളൂരിലെആർട്ട് ഓഫ് ലിവിംഗ് സെന്റർ സന്ദർശിച്ച് ഇവിടെ സമാധാനപരമായ അന്തരീക്ഷത്തിന്റെ ശാന്തത അനുഭവിക്കാം.
6. ശരിയായി വിശ്രമിക്കുക
-തകർന്നു വീഴുന്നതിനായി കാത്തിരിക്കരുത്. പിരിമുറക്കം ജനിപ്പിക്കുന്ന ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ലോകമെമ്പാടുമുള്ള 80% മൈഗ്രെയ്ൻ കേസുകൾക്ക് കാരണമാകുമെന്ന് ഒരു പഠനഫലം കണ്ടെത്തി -മനസാപിരിമുറുക്കം ഇല്ലാതെയാക്കുന്ന,സവിഷേശ വിദ്യ ആയ സുദർശൻ ക്രിയ (എസ്‌കെവൈ) ദിവസേന ചെയ്യുന്നത് മൈഗ്രെയ്ൻ ചികിത്സയിൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് . ഇത് നാഡീവ്യൂഹത്തിനു വിശ്രമം നൽകുകയും സ്ട്രെസ് ഹോർമോണുകളെ സന്തുലിതമാക്കുകയും ചെയ്യുന്നു.
സുദർശൻ ക്രിയയെക്കുറിച്ച് കൂടുതലറിയുക.
കുറിപ്പ്: സുദർശൻ ക്രിയയ്ക്ക് മുമ്പ് ബ്രമരി പ്രാണായാമം ചെയ്യുന്നത് വളരെയധികം പ്രയോജനകരമാണ്, കാരണം ഇത് സെറോടോണിൻ പുറത്തുവിടുകയും പ്രസവാനന്തര മൈഗ്രേനേയും ആർത്തവ മൈഗ്രൈനേയും ഇല്ലാതാക്കുകയും ചെയ്യുന്നു. “ഇതു മൈഗ്രൈൻ വരാൻ സാദ്ധ്യതയുള്ള മുകൾ ശ്വാസകോശ വ്യവസ്ഥയെ ശാന്തമാക്കുന്നു ..
7 .നിങ്ങളുടെ ശരീരം വിഷവിമുക്‌തമാക്കുക
നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ നിങ്ങൾ തന്നെ ശ്രദ്ധചെലുത്തുക. ശരീരത്തിന് ഉഴിച്ചിൽ ചികിത്സ നൽകുക. ഇത് ശാന്തമായിരിക്കാനും പേശികളുടെ പിരിമുറുക്കംലഘൂകരിക്കാനും സഹായിക്കും .ശരീരത്തിലെ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു
8. ഭയം ഉപേക്ഷിക്കുക
വേദനയെക്കുറിച്ചുള്ള ഭയം നമ്മിൽ എല്ലാവരിലും ഉണ്ട്, പ്രത്യേകിച്ചും മുമ്പ് അനുഭവിച്ചിട്ടുണ്ടെങ്കിൽ . മൈഗ്രെയ്നെക്കുറിച്ചുള്ള ഭയം ഒരു മൈഗ്രെയ്നെ പ്രേരിപ്പിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?ശരീരത്തെക്കാൾ ബലമുള്ളതാണ് മനസ് എന്ന് തെളിയിക്കുന്ന ഒരു ഉദാഹരണമാണിത് വേദന വരുമ്പോൾ എപ്പോൾ വേണമെങ്കിലും അത് കൈകാര്യം ചെയ്യാൻ നിങ്ങളുടെ മനസ്സിനെ പരിശീലിപ്പിക്കുക. അത് ഇല്ലാതിരിക്കുമ്പോൾ, അത് ഉള്ള സമയങ്ങളെക്കുറിച്ച് ചിന്തിക്കരുത്. തലവേദന അനിവാര്യമാണെങ്കിൽ, ഉറങ്ങുക, വിശ്രമിക്കുക. നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും വിശ്രമിക്കുന്ന കല പഠിക്കുക.
വേദനയിൽ നിന്ന് രക്ഷപെടാൻ ധ്യാനം
മരുന്നിനെക്കാൾ ധ്യാനം ഫലപ്രദമാണ് എന്ന് തെളിയിക്കുന്ന ഒരു ഉദാഹരണം
“ഇനി മൈഗ്രെയിനുകളെക്കുറിച്ച്ഓർത്തു ഞാൻ വിഷമിക്കേണ്ടതില്ല,” ഗുരുദത്ത് അൻവേക്കർ പറയുന്നു.കമ്പ്യൂട്ടർ സ്‌ക്രീനിന് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഗ്രാഫിക് ഡിസൈനറാണ് ഗുരുദത്ത്. സ്‌ക്രീൻ ലൈറ്റ് സാധാരണയായി അദ്ദേഹത്തിന്റെ മൈഗ്രെയ്ൻ ആക്രമണത്തിന് കാരണമാകുന്നു. എന്നിട്ടും, കഴിഞ്ഞ മാസത്തിൽ അദ്ദേഹത്തിന് മൈഗ്രെയ്ൻ ബാധിച്ചിട്ടില്ല.
“ഒരു മൈഗ്രെയ്നർ ആയതിനാൽ പ്രകാശം എനിക്ക് ഗുണകരമല്ല . എന്നിരുന്നാലും, ധ്യാനത്തിനും സുദർശൻ ക്രിയയ്ക്കും ശേഷം എന്റെ മൈഗ്രെയിന്റെ തീവ്രത ഗണ്യമായി കുറഞ്ഞതിനാൽ ഇപ്പോൾ എനിക്ക് മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കാൻ കഴിയും. മൈഗ്രെയ്ൻ ആക്രമണം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉണ്ടാകുമായിരുന്നു . ഇപ്പോൾ ഇത് രണ്ട് മാസത്തിലൊരിക്കൽ മാത്രമായി കുറഞ്ഞു, ”അദ്ദേഹം പറഞ്ഞു.
വിട്ടുമാറാത്ത മൈഗ്രെയ്ൻ ആക്രമണത്തിന് ഇരയായ മുൻ പത്രപ്രവർത്തകനായ രാജക് റഹ്മാൻ സുദർശൻ ക്രിയയിലൂടെ രോഗശാന്തി നേടി “ഞാൻ ആദ്യമായി സുദർശൻ ക്രിയ ചെയ്തത് 13 വർഷം മുൻപാണ്. അതിനു ശേഷം എനിക്ക് മൈഗ്രൈൻ വന്നിട്ടില്ല "അദ്ദേഹം പറഞ്ഞു.