ശാന്തി

Introduction

"കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകം വളരെയധികം വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മിക്കവാറും എല്ലായിടത്തും തന്നെ, നിരവധി പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് നമ്മള്‍ കണ്ടുകഴിഞ്ഞു. ഇന്നത്തെ സമൂഹത്തില്‍ പ്രക്ഷോഭം സൃഷ്ടിക്കുക എളുപ്പമാണ്. നിരാശയും പിരിമുറുക്കവും ഉയര്‍ന്നാണിരിക്കുന്നത്. ന്യായമായ ഏതു കാരണത്തിനും വികാരം കത്തി ജ്വലിപ്പിച്ച്, ആളുകളെ തെരുവുകളിലേക്കിറക്കാന്‍ ഇന്നു സാധിക്കും."

എന്നാല്‍, ആന്തരീക ശാന്തി സൃഷ്ടിച്ച്, ആളുകളെ ശാന്തവും ഹിംസാവിമുക്തവും സന്തുഷ്ടവുമായ അവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ട് കൂട്ടായ പ്രവര്‍ത്തനം ചെയ്യിക്കുന്നതിലാണ് കൂടുതല്‍ വെല്ലുവിളികള്‍. അടങ്ങിയിട്ടുള്ളത്.

"ആര്‍ട്ട് ഓഫ് ലിവിംഗ് അതിന്റേതായ രീതിയില്‍ ലോകമെമ്പാടും എളിയ ശ്രമങ്ങള്‍ നടത്തി ഇത്തരത്തിലൊരു മാറ്റത്തിന് ദശലക്ഷക്കണക്കിന് ആളുകളെ തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് ആളുകള്‍ ധ്യാനം സ്വീകരിക്കുന്നുവെന്നും, രാഷ്ട്രീയ നിര്‍മ്മാണത്തില്‍ ആന്തരീക ശാന്തിയുടെ പങ്ക് അംഗീകരിക്കുന്നുവെന്നും ഉള്ള കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. "
- ശ്രീ ശ്രീ രവിശങ്ക

 

Power of Peace